കൊച്ചി: മരടിലെ ഫ്ലാറ്റുകൾ സെപ്റ്റംബർ 20നകം പൊളിക്കണമെന്ന അന്ത്യശാസനത്തിെൻറ പ ശ്ചാത്തലത്തിൽ ഉടമകൾ സുപ്രീംകോടതിയിൽ റിട്ട് ഹരജി ഫയൽ ചെയ്തു. എച്ച് 2ഒ സമുച്ചയത്തിലെ നാല് ഫ്ലാറ്റ് ഉടമകളാണ് അവസാവട്ട നിയമനടപടി എന്ന നിലയിൽ ഹരജി സമർപ്പിച്ചത്. ഹരജി കോടതി ഫയലിൽ സ്വീകരിച്ചു.
ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട നിയമലംഘനത്തെക്കുറിച്ച് പഠിച്ച സമിതി തങ്ങളുടെ വാദം കെട്ടില്ലെന്ന് ഉടമകൾ ഹരജിയിൽ ചൂണ്ടിക്കാട്ടി. ഇവർ തിരുത്തൽ ഹരജിയും നൽകിയിട്ടുണ്ട്. പൊളിക്കാൻ നിർദേശിച്ച ഫ്ലാറ്റുകൾ ചീഫ് സെക്രട്ടറി സന്ദർശിക്കുന്ന തിങ്കളാഴ്ച തന്നെയായിരുന്നു ഉടമകളുടെ നിർണായക നീക്കം. ഹരജി അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.