Posted On
date_range Updated On
date_range മരട് വാൻ അപകടം: ബാലാവകാശ കമീഷൻ കേസെടുത്തു
തിരുവനന്തപുരം: എറണാകുളം മരടിൽ ഡേ കെയർ സെൻററിെൻറ വാൻ കുളത്തിലേക്ക് മറിഞ്ഞ് രണ്ട് കുഞ്ഞുങ്ങളും ആയയും മരിക്കാനിടയായ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ സ്വമേധയാ കേസെടുത്തു. സ്കൂൾ വാഹനങ്ങൾ അമിതവേഗത്തിലും അശ്രദ്ധമായും ഓടിക്കുകയും മോട്ടോർ വാഹന നിയമങ്ങൾ പാലിക്കാതിരിക്കുകയും ചെയ്യുന്നത് തടയാൻ കമീഷൻ 2015ൽ ഉത്തരവ് നൽകിയിരുന്നു.
പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇതിെൻറ അടിസ്ഥാനത്തിൽ കർശന നിർദേശങ്ങൾ നൽകുകയും ചെയ്തു. എന്നിട്ടും മിക്ക സ്കൂൾ അധികൃതരും വാഹന ഉടമസ്ഥരും ഇവ പാലിക്കുന്നതിൽ ജാഗ്രത പാലിക്കുന്നില്ലെന്നാണ് കാണുന്നത്. ഇക്കാര്യത്തിൽ ഇനിയും അലംഭാവം അനുവദിക്കാനാവില്ലെന്ന് കമീഷൻ നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.