Posted On
date_range Updated On
date_range സ്വാതന്ത്ര്യ ദിനത്തിൽ വിയ്യൂർ ജയിലിലെ മാവോവാദി തടവുകാർ നിരാഹാരത്തിന്
തൃശൂർ: സ്വാതന്ത്ര്യ ദിനത്തിൽ മാവോവാദി തടവുകാർ നിരാഹാരമനുഷ്ഠിക്കും. 12 മാവോവാദി തടവുകാരാണ് വിയ്യൂർ അതിസുരക്ഷ ജയിലിലുള്ളത്. യു.എ.പി.എ കേസിൽ ജാമ്യം നിയമമായി അംഗീകരിക്കുക, രാഷ്ട്രീയ കേസുകളിൽ അറസ്റ്റിലാകുന്നവരെ രാഷ്ട്രീയ തടവുകാരായി അംഗീകരിക്കുക, യു.എ.പി.എ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്നവർക്ക് ആറ് മാസത്തിലൊരിക്കൽ പരോൾ അനുവദിക്കുക, ജയിലിലെ മർദനം, വിവസ്ത്രരാക്കിയുള്ള പരിശോധന എന്നിവ അവസാനിപ്പിക്കുക, വിദ്യാഭ്യാസ അവസരം ലഭ്യമാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് തടവുകാർ ഉന്നയിക്കുന്നതെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.