ലുക്ക്മാന്‍ പള്ളിക്കണ്ടിയെ വിട്ടയക്കണമെന്ന് പോസ്റ്റർ

പേരാവൂർ (കണ്ണൂർ): ഇരിട്ടി ടൗണിലും കീഴ്പള്ളിയിലും വീണ്ടും മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്ത വിപ്ലവ ജനകീയ മുന്നണി നേതാവ് ലുക്ക്മാന്‍ പള്ളിക്കണ്ടിയെ വിട്ടയക്കുക, പിണറായി സര്‍ക്കാരിൻെറ ഇരട്ടത്താപ്പ് മനസിലാക്കുക, തുടങ്ങിയ മുദ്രാവാക്യം ഉന്നയിച്ചാണ് മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.

വെള്ളിയാഴിച്ച രാവിലെയാണ് ടൗണില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. മുമ്പും ഇരിട്ടി ടൗണില്‍ മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍ പതിച്ചിരുന്നു. മുമ്പ് പേരാവൂരിലും, മുഴക്കുന്നിലും ഇത്തരത്തിൽ മാവോവാദി അനുകൂല പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - maoist poster- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.