മേപ്പാടി (വയനാട്), നിലമ്പൂർ: മുണ്ടക്കൈ പ്രദേശത്ത് അഞ്ചോളം പേരടങ്ങുന്ന മാവോവാദി സംഘമെ ത്തി. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആവശ്യപ്പെട്ടുള്ള പോസ്റ്ററുകൾ പതിക്കുകയും ലഘ ുലേഖകൾ വിതരണം നടത്തുകയും ചെയ്തു. ചുവന്ന തുണിയിൽ എഴുതിയ ബാനറും ടൗണിൽ സ്ഥാപിച്ചു.
ടൗണിലെ കടഭിത്തികളിലും യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഭിത്തിയിലും എച്ച്.എം.എൽ മസ്റ്റർ റോൾ ഓഫിസിെൻറ പരിസരത്തുമാണ് വ്യാപകമായി പോസ്റ്റർ പതിച്ചത്. ടൗണിലും സമീപത്തെ ചില വീട്ടുമുറ്റത്തും ലഘുലേഖ വിതറി. മുണ്ടക്കൈ പുഞ്ചിരിമട്ടത്തുള്ള നാലോളം വീടുകളിലും ഇവർ കയറി. ഒരു വീട്ടിൽനിന്ന് പാകംചെയ്ത ഭക്ഷണസാധനങ്ങൾ ചോദിച്ചുവാങ്ങി പാക്ക് ചെയ്ത് കൊണ്ടുപോയതായും പറയുന്നു.
തിങ്കളാഴ്ച പുലർച്ച മൂന്നിനും നാലിനുമിടയിലാണ് സംഘമെത്തിയത്. ഞായറാഴ്ച വൈകീട്ട് പ്രദേശത്ത് പൊലീസും തണ്ടർബോൾട്ടും സന്ദർശനം നടത്തിയിരുന്നതായി നാട്ടുകാർ പറഞ്ഞു. അതിനുപിന്നാലെ അർധരാത്രിക്കു ശേഷമാണ് മാവോവാദികളെത്തിയത്. സി.പി.ഐ മാവോവാദി നാടുകാണി ഏരിയ സമിതിയുടെ പേരിലാണ് പോസ്റ്ററുകൾ. നാട്ടുകാർ വിവരം നൽകിയതനുസരിച്ച് പൊലീസും തണ്ടർബോൾട്ട് സേനയും സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്ററുകൾ, ബാനർ, ലഘുലേഖകൾ എന്നിവ നീക്കംചെയ്തു.
മർദനഭരണം നടത്തുന്ന ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയെ താങ്ങിനിർത്താനായി ആദിവാസികൾ വോട്ട് ചെയ്യരുതെന്നാണ് നിലമ്പൂരിൽ സി.പി.ഐ (മാവോവാദി) നാടുകാണി ഏരിയ സമിതിയുടെ വാർത്തകുറിപ്പ്. സമിതിക്ക് വേണ്ടി വക്താവ് അജിത ഒപ്പുവെച്ച കുറിപ്പ് തപാൽ മാർഗമാണ് മാധ്യമ ഓഫിസുകളിലെത്തിച്ചത്. ‘കനൽപാത’ മുഖപത്രത്തിെൻറ അഞ്ചാം പതിപ്പും കുറിപ്പിനോടൊപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.