കൽപറ്റ: പ്രളയം ഭരണകൂടസൃഷ്ടിയാണെന്ന് ആരോപിച്ച് മാവോവാദി ബുള്ളറ്റിൻ. മാവോവാദികളുടെ ‘കനല്‍പാത’ എന്ന ന്യൂസ് ബുള്ളറ്റിനിലാണ് സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമർശനമുന്നയിക്കുന്നത്. നാടുകാണി പീപ്ള്‍ ലിബറേഷന്‍ ഗറില ആക്ഷന്‍ (പി.എല്‍.ജി.എ) കഴിഞ്ഞമാസം പുറത്തിറക്കിയ ബുള്ളറ്റിന് കഴിഞ്ഞദിവസമാണ് വയനാട് പ്രസ് ക്ലബിൽ ലഭിച്ചത്.
ജനങ്ങളുടെ ജീവന്‍കൊണ്ട് പന്താടിയ ഉദ്യോഗസ്ഥ-ഭരണകൂട സംവിധാനത്തെ ചോദ്യംചെയ്യണം. വൻകിട ഡാമുകള്‍ പൊളിക്കണമെന്നും ആവശ്യപ്പെടുന്നു. കുന്നുകള്‍ ഇടിച്ചുനിരത്തിയും പാറമടകള്‍ അനുവദിച്ചും വയലുകള്‍ മണ്ണിട്ടുനികത്തിയും ഭരണകൂടവും മൂലധനശക്തികളും നടത്തുന്നത് ജനവിരുദ്ധ വികസനഭീകരതയാണെന്നും ആരോപിക്കുന്നു.
കാലവർഷക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെടുന്നു. കര്‍ഷകവഞ്ചനയാണ് കാഞ്ഞിരത്തിനാല്‍ കുടുംബത്തിെൻറ ഭൂമിവിഷയത്തില്‍ കാണുന്നതെന്ന വിമര്‍ശനവും ബുള്ളറ്റിനിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.