Posted On
date_range Updated On
date_range മധ്യവയസ്കന്‍റെ കീഴ്ചുണ്ട് തെരുവുനായ് കടിച്ചുപറിച്ചു
കാസർകോട്: ചെറുവത്തൂരിൽ തെരുവുനായ് മധ്യവയസ്കന്‍റെ കീഴ്ചുണ്ട് കടിച്ചുപറിച്ചു. തിമിരി കുതിരംചാലിലെ കെ.കെ മധുവാണ് ആക്രമണത്തിനിരയായത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. വീടിന് പിറകിലെ കോഴിക്കൂട്ടിൽനിന്ന് ശബ്ദം കേട്ട് മധു പുറത്തിറങ്ങിയതായിരുന്നു. ആദ്യം കീഴ്ചുണ്ടിലാണ് കടിയേറ്റത്. പിന്നീട് ദേഹമാസകലം കടിയേറ്റു.
പരിക്കേറ്റ മധു കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടു ദിവസം മുമ്പ് രണ്ടു കുട്ടികൾക്ക് ജില്ലയിൽ തെരുവുനായ്ക്കളുടെ കടിയേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.