Posted On
date_range Updated On
date_range മണ്ണാർക്കാട് ഹോട്ടലിൽ തീപിടിത്തം; രണ്ട് മരണം
പാലക്കാട്: മണ്ണാർക്കാട് ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു. നെല്ലിപ്പുഴയിലെ ഹിൽവ്യു ടവർ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. മലപ്പുറം തലക്കളത്തൂർ സ്വദേശി മുഹമ്മദ് ബഷീർ(48), പട്ടാമ്പി സ്വദേശി പുഷ്പലത എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവമുണ്ടായത്. ഹോട്ടലിന്‍റെ താഴത്തെ നിലയിൽ നിന്നും നാലുനില കെട്ടിടത്തിലേക്ക് തീപടരുകയായിരുന്നു.
കെട്ടിടത്തിൽ കുടുങ്ങിയ രണ്ട് പേരെ രക്ഷിച്ചു. അക്ബറലി, റിയാസ് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. അഗ്നിശമനസേനയെത്തിയാണ് ഹോട്ടലിലെ തീയണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.