മോഷണം നടന്ന രാജധാനി ജ്വല്ലറിയിൽ ഡി.വൈ.എസ്.പി ബാലകൃഷ്ണൻ പരിശോധന നടത്തുന്നു.
Posted On
date_range Updated On
date_range നാലര ലക്ഷം രൂപയും 15 കിലോ വെള്ളിയാഭരണങ്ങളും നഷ്ടമായി; മഞ്ചേശ്വരത്ത് വാച്ച്മാനെ കെട്ടിയിട്ട് ജ്വല്ലറിയിൽ കവർച്ച
മഞ്ചേശ്വരം: ഹൊസങ്കടിയില്‍ വാച്ച്മാനെ കെട്ടിയിട്ട് ജ്വല്ലറിയില്‍ വൻ കവര്‍ച്ച. മഞ്ചേശ്വരം സ്വദേശി അഷ്‌റഫിന്‍റെ ഉടമസ്ഥതയിലുള്ളഹൊസങ്കടി ടൗണിലെ രാജധാനി ജ്വല്ലറിയിലാണ് പുലര്‍ച്ചെ 2 മണിയോടെ കവര്‍ച്ച നടന്നത്.
നാലര ലക്ഷം രൂപയും 15 കിലോ വെള്ളിയാഭരണങ്ങളും കവര്‍ന്നിട്ടുണ്ടെന്ന് ഉടമ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. വാച്ച്മാന്‍ അബ്ദുല്ലയെ ഗുരുതര പരിക്കുകളോടെ മംഗളൂരിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാസർകോട് ഡിവൈഎസ്പി ബാലകൃഷ്ണൻ നായർ, മഞ്ചേശ്വരം സിഐ സന്തോഷ് കുമാർ എന്നിവരുടെ നേത്രത്വത്തിലാണ് അന്വേഷണം ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.