Posted On
date_range Updated On
date_range 30.4 ലക്ഷം കെട്ടിവെക്കേണ്ട; കല്ലുവാതുക്കൽ കേസിലെ പ്രതി മണിച്ചന് ജയിൽ മോചനത്തിന് അനുമതി
കല്ലുവാതുക്കൽ മദ്യദുരന്തകേസിലെ പ്രതി മണിച്ചന് ജയിൽ മോചനത്തിന് അനുമതി. സുപ്രീം കോടതിയാണ് മണിച്ചന് മോചനത്തിന് പിഴ തുക ഒഴിവാക്കി നൽകിയത്.
22 വർഷമായി തടവുശിക്ഷ അനുഭവിക്കുന്ന മണിച്ചൻ മോചനത്തിന് 30.4 ലക്ഷം രൂപ കെട്ടിവെക്കണമെന്ന് നേരത്തെ വിധിയുണ്ടായിരുന്നു. എന്നാൽ 22 വർഷമായി ജയിലിൽ കഴിയുന്ന മണിച്ചന് അത്രയും തുക കെട്ടിവെക്കാനാകില്ലെന്ന് അഭിഭാഷകൻ കോടതിയെ അറിയിക്കുകയായിരുന്നു.
തുടർന്നാണ് പിഴ തുക ഒഴിവാക്കി സുപ്രീം കോടതി മോചനത്തിന് അനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.