തെരഞ്ഞെടുപ്പ് പ്രചാരണത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച ഭവന സന്ദർശന പരിപാടിയിൽ

യു.ഡി.എഫ് സ്ഥാനാർഥി മാണി സി.കാപ്പൻ പങ്കെടുത്തപ്പോൾ

മാണി സി.കാപ്പ​നുവേണ്ടി സഹോദരങ്ങളും ബന്ധുക്കളും

പാലാ: പാലായിലെ യു.ഡി.എഫ് സ്ഥാനാർഥി മാണി സി.കാപ്പ​െൻറ തെരഞ്ഞെടുപ്പ് പ്രചാരണം രണ്ടാംഘട്ടത്തിലേക്ക്.

ഭവനസന്ദർശന പരിപാടികൾക്കാണ് രണ്ടാംഘട്ടത്തിൽ മുൻതൂക്കം. ഒരോ വീടുകളിലുമെത്തി പാലായിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ വിശദീകരിക്കുകയാണ്​ ചെയ്യുന്നത്​. ജനസമക്ഷം വികസന സൗഹൃദസദസ്സുകളും തുടരുകയാണ്.

അതിനിടെ മാണി സി.കാപ്പ​െൻറ പ്രചാരണത്തിൽ സഹോദരങ്ങളും ബന്ധുക്കളും പങ്കാളികളായി. സഹോദരനും കിഴതടിയൂർ സർവിസ് ബാങ്ക് പ്രസിഡൻറുമായ അഡ്വ. ജോർജ് സി. കാപ്പൻ, ചാക്കോ സി.കാപ്പൻ, ചെറിയാൻ സി.കാപ്പൻ, അഡ്വ. സെബാസ്​റ്റ്യൻ സി.കാപ്പൻ, ജോൺ സി.കാപ്പൻ, കുര്യൻ സി.കാപ്പൻ, സഹോദരിമാരായ മറിയാമ്മ, റാണി എന്നിവരും മറ്റ്​ കാപ്പൻ കുടുംബാംഗങ്ങളും പ്രചാരണരംഗത്തുണ്ട്​.

സുഹൃത്തുക്കളെയും ബന്ധുക്കളെയും നേരിൽകണ്ട് വോട്ട്​ ഉറപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇവർ നടത്തുന്നത്. ഇതി​െൻറ ഭാഗമായി മണ്ഡലത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശനം നടത്തുന്നുണ്ട്.

മാണി സി.കാപ്പ​െൻറ ഭാര്യ ആലീസ്, മകൾ ദീപ എന്നിവരും പ്രചാരണരംഗത്ത് സജീവമാണ്. സുഹൃത്തുക്കളെയും മറ്റും നേരിൽകാണുകയും ഫോണിൽ വോട്ടുതേടിയുമാണ് ഇവർ പ്രചാരണ രംഗത്തുള്ളത്.

Tags:    
News Summary - mani c kappan's relatives for election campaigning in pala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.