Posted On
date_range Updated On
date_range മാണി സി. കാപ്പന്‍റെ വരവ് യു.ഡി.എഫിന്‍റെ രാഷ്ട്രീയ വിജയം; മോദി വന്നാലും ബി.ജെ.പി രക്ഷപ്പെടില്ല ചെന്നിത്തല
കോട്ടയം: മാണി സി.കാപ്പൻ മുന്നണിയിലെത്തിയത് യു.ഡി.എഫിന്‍റെ രാഷ്ട്രീയ വിജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാണി.സി കാപ്പൻ പാലയിൽ തന്നെ മത്സരിക്കും. എൽ.ഡി.എഫിന് ധാർമികത പറയാൻ അവകാശമില്ലെന്നും ചെന്നിത്തല പറഞ്ഞു.
യു.ഡി.എഫ് വിട്ടപ്പോൾ റോഷി അഗസ്റ്റിൻ, ഡോ.എൻ.ജയരാജ് എന്നിവരും പദവി രാജിവെച്ചിരുന്നില്ല. ശബരിമല വിഷയത്തിൽ എൻ.എസി.എസിന് തെറ്റിദ്ധാരണ മാറി. യു.ഡി.എഫ് നിലപാട് എൻ.എസ്.എസിന് ബോധ്യപ്പെട്ടുവെന്നും ചെന്നിത്തല പറഞ്ഞു.
യു.ഡി.എഫ് വിശ്വാസികൾക്കൊപ്പം നിൽക്കും. പ്രധാനമന്ത്രി വന്നാലും ബി.ജെ.പി രക്ഷപ്പെടില്ല. ബി.ജെ.പി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.