Posted On
date_range Updated On
date_range സീറ്റ് മോഹിച്ച് എൽ.ഡി.എഫിലേക്ക് വരേണ്ടെന്ന് ജോസ് കെ. മാണിയോട് മാണി സി. കാപ്പൻ
കോട്ടയം: മുന്നണിമാറ്റ ചർച്ച സജീവമായിരിക്കെ പാലായും കുട്ടനാടും മോഹിച്ച് കേരള കോൺഗ്രസ് എം ഇടതുമുന്നണിയിലേക്ക് വേരണ്ടെന്ന് എൻ.സി.പി നേതാവും പാലാ എം.എൽ.എയുമായ മാണി സി. കാപ്പൻ. ഒരുകാരണവശാലും രണ്ടുസീറ്റും വിട്ടുനൽകില്ല. വിഷയം മുന്നണി ചർച്ച ചെയ്യും.
കുട്ടനാട്ടിൽ അന്തരിച്ച മുൻ എം.എൽ.എ തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ. തോമസിനാണ്. ഇക്കാര്യത്തിൽ ഇടതുമുന്നണി ഉറപ്പുനൽകിയിരുന്നു. ശരദ്പവാറും അംഗീകരിച്ചു. ഇൗമാസം 10ന് മുമ്പ് സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും കാപ്പൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.