പത്തനംതിട്ടയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

പത്തനംതിട്ട: കല്ലാറ്റിൽ മീൻ പിടിക്കാൻ പോയ സംഘത്തിലെ ഒരാൾ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. തണ്ണിത്തോട് ഏഴാന്തല സ്വദേശി ദിലീപ് (52) ആണ് മരിച്ചത്. രാത്രി എട്ടു മണിയോടെ കല്ലാറ്റിൽ ഏഴാന്തല ഭാഗത്താണ് സംഭവം.

ദിലീപും സുഹൃത്ത് ഓമനക്കുട്ടനും ചേർന്നാണ് മീൻപിടിക്കാൻ പോയത്. ദിലീപിനെ ആന ആക്രമിച്ചതോടെ ഓമനക്കുട്ടൻ ഓടിരക്ഷപ്പെടുകയായിരുന്നു. ഓമനക്കുട്ടനാണ് ദിലീപിനെ ആന ആക്രമിച്ച വിവരം നാട്ടുകാരെ അറിയിച്ചത്. 

Tags:    
News Summary - man was killed in a wild elephant attack in Pathanamthitta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.