Posted On
date_range Updated On
date_range മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയുടെ വേദിയിലേക്ക് ഓടിക്കയറിയയാൾ പിടിയിൽ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയുടെ വേദിയിലേക്ക് ഓടിക്കയറിയയാൾ പിടിയിൽ. പാപ്പനംകോട് സ്വദേശിയായ അയ്യൂബ് ഖാനാണ് പിടിയിലായത്. മുഖ്യമന്ത്രി പ്രസംഗിച്ച് വേദിയിൽനിന്നും പോയതിന് ശേഷമായിരുന്നു സംഭവം.
രാജാരവിവർമ ആർട് ഗ്യാലറി ഉദ്ഘാടന ചടങ്ങിനിടെയാണ് ഇയാൾ വേദിയിലെത്തിയത്. മന്ത്രി അഹമ്മദ് ദേവർകോവിലിനെ കെട്ടിപ്പിടിക്കുകയും വി.കെ പ്രശാന്ത് എം.എൽ.എക്ക് കൈ നൽകുകയും ചെയ്ത ശേഷം വേദിയിൽനിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
മ്യൂസിയം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രിയെയും മന്ത്രിയെയും അഭിനന്ദിക്കാനാണ് വേദിയിൽ കയറിയത് എന്നാണ് ഇയാൾ പറഞ്ഞത്. ഇയാൾക്ക് മാനസിക പ്രശ്നമുള്ളതായി പൊലീസ് സംശയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.