യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

പയ്യോളി: ഇരിങ്ങൽ റെയിൽവെ സ്റ്റേഷന് സമീപം യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങൽ കിഴക്കയിൽപാറ കോളനി ഏറംവള്ളി പരേതനായ അശോകന്റെ മകൻ അഗേഷി(30)നെയാണ് മരിച്ച നിലയിൽ കണ്ടത്.

തിങ്കളാഴ്ച വൈകീട്ട് 3. 45ഓടെ മംഗലാപുരത്തേക്കുള്ള എഗ്‌മോർ എക്സ്പ്രസ് ട്രെയിൻ ഇടിച്ചാണ് മരണപ്പെട്ടത്. ആർ.പി.എഫും പയ്യോളി പൊലീസും സ്ഥലത്തെത്തി ഇൻക്വസ്റ്റ് പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: ഇന്ദിര. സഹോദരൻ: അശ്വന്ത്.

Tags:    
News Summary - Man run over by train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.