പ്രതീകാത്മക ചിത്രം
അലനല്ലൂർ (പാലക്കാട്): ജനവാസ മേഖലക്ക് സമീപത്തെ കൃഷിയിടത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു. എടത്തനാട്ടുകര എം.ഇ.എസ് പടിയിലെ പരേതനായ വാലിപറമ്പൻ മുഹമ്മദിന്റെ മകൻ ഉമ്മറാണ് (70) മരിച്ചത്.
രാവിലെ ഏഴിന് കൃഷിയിടത്തിലേക്ക് പോയ ഉമ്മർ തിരിച്ചെത്താൻ വൈകിയതോടെ നടത്തിയ തിരച്ചിലിലാണ് തിങ്കളാഴ്ച വൈകീട്ട് നാലോടെ നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. ആനയുടെ ചവിട്ടേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.
ശരീരത്തിൽ പരിക്കുകളുണ്ട്. വനം വകുപ്പ് ജീവനക്കാരും പൊലീസും ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്മോർട്ട ശേഷം ചൊവ്വാഴ്ച കോട്ടപ്പള്ള ദാറുസ്സലാം മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. ഭാര്യ: സുലൈഖ. മക്കൾ: ഷൈനി, ജസിയ, ഷാനിഫ. മരുമക്കൾ: ഷൗക്കത്ത്, ഹനീഫ, ഹമീദ്. സഹോദരങ്ങൾ: അബൂബക്കർ, അബ്ദുസ്സലാം, അലി, ജമീല, സൽമ, പരേതനായ ഹംസ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.