ഭാസ്‌കരൻ
Posted On
date_range Updated On
date_range തെങ്ങുകയറ്റ തൊഴിലാളി തെങ്ങിൽനിന്ന് വീണുമരിച്ചു
വടകര: തെങ്ങിൽനിന്ന് വീണ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. മേമുണ്ട കൊയോത്ത് മീത്തൽ ഭാസ്‌കരനാണ് (62) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8.30ന് മേമുണ്ട ടൗണിന് സമീപത്തെ വീട്ടുപറമ്പിലാണ് സംഭവം.
തേങ്ങയിട്ടശേഷം താഴേക്ക് ഇറങ്ങുന്നതിനിടെയാണ് അപകടം. വടകര ഗവ. ജില്ല ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. ഭാര്യ: ചന്ദ്രി (ബഡ്‌സ് സ്‌കൂൾ വില്യാപ്പള്ളി). മക്കൾ: അഖിൽ, അരുൺ, അഞ്ജു. മരുമക്കൾ: മിഥുൻ, അഞ്ജന. സഹോദരങ്ങൾ: നാണു, രാജൻ, നാരായണി, ജാനു, ശാന്ത, കമല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.