Posted On
date_range Updated On
date_range കവുങ്ങിൽ കയറുന്നതിനിടെ കടപുഴകി യുവാവ് മരിച്ചു
കോട്ടത്തറ: അടക്ക പറിക്കാൻ കവുങ്ങിൽ കയറുന്നതിനിടെ കടപുഴകി വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. കോട്ടത്തറ മാടക്കുന്ന് കോളനിയിലെ ഹരീഷാണ് (24) മരിച്ചത്.
വ്യാഴാഴ്ച രാവിലെ 11.30യോടെയാണ് അപകടം. പടിഞ്ഞാറത്തറ മൃഗാശുപത്രിക്ക് സമീപമുള്ള തോട്ടത്തിൽ അടക്ക പറക്കാൻ എത്തിയതായിരുന്നു ഹരീഷ്. കവുങ്ങിൽ കയറുന്നതിനിടെ മരം വേരോടെ കടപുഴകുകയായിരുന്നു.
കവുങ്ങിൽനിന്നും വീണ ഹരീഷിനെ സമീപത്തെ ആശുപത്രിയിൽ എത്തിക്കുകയും അവിടെനിന്ന് വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും മരിച്ചു. പിതാവ്: പരേതനായ വർക്കി. മാതാവ്: ഉഷ. സഹോദരങ്ങൾ: അനീഷ്, ധന്യക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.