കൊല്ലങ്കോട് വെള്ളച്ചാട്ടം കാണാനെത്തി കാൽവഴുതി വീണ യുവാവ് മരിച്ചു

പാലക്കാട്: പാലക്കാട് കൊല്ലങ്കോട് വെള്ളച്ചാട്ടത്തിനരികെ കാൽവഴുതി മലയിടുക്കിലേക്ക് വീണ യുവാവ് മരിച്ചു. മുതലമട നണ്ടൻകിഴായ സ്വദേശി സജീഷ് (27) ആണ് മരിച്ചത്. കൊല്ലങ്കോട് വെള്ളരിമേട് വെള്ളച്ചാട്ടത്തിൽ നിന്ന് കാൽവഴുതി മലയിടുക്കിലേക്ക് വീഴുകയായിരുന്നു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം.

സുഹൃത്തുക്കൾക്കൊപ്പമാണ് സജീഷ് വെള്ളച്ചാട്ടം കാണാൻ എത്തിയത്. അപകടത്തിൽപ്പെട്ട ഉടൻ ഫയർഫോഴ്‌സിന്‍റെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി നെന്മാറയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 

Tags:    
News Summary - man died after slipping and falling while visiting waterfall.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.