ഒാഫീസ്​ കയറി മടുത്തു; പ്രളയത്തിൽ വീട് തകർന്ന ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

പീ​രു​മേ​ട്: പ്ര​ള​യ​ത്തി​ൽ വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യം ല​ഭി​ക്കാ​ഞ്ഞ​തി​ ൽ മ​നം​നൊ​ന്ത്​ ഗൃ​ഹ​നാ​ഥ​ൻ ആ​ത്മ​ഹ​ത്യ ചെ​യ്തു. ഏ​ല​പ്പാ​റ ചെ​മ്മ​ണ്ണ് ഒ​ടി​ച്ചു​കു​ത്തി കൊ​ച്ചു​ത​ളി​യി​ക്ക​ൽ രാ​ജ​നാ​ണ്​ (62) ജീ​വ​നൊ​ടു​ക്കി​യ​ത്.

ആ​ഗ​സ്​​റ്റ്​ 16നു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ രാ​ജ​​െൻറ വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​രു​ന്നു. തു​ട​ർ​ന്ന്​ സ​മീ​പ​ത്തെ എ​സ്​​റ്റേ​റ്റ്​ ല​യ​ത്തി​ലേ​ക്ക് താ​മ​സം മാ​റ്റി. വീ​ട് നി​ർ​മി​ക്കു​ന്ന​തി​​െൻറ ധ​ന​സ​ഹാ​യം തേ​ടി മാ​സ​ങ്ങ​ളാ​യി വി​ല്ലേ​ജ്, പ​ഞ്ചാ​യ​ത്ത് ഓ​ഫി​സു​ക​ളി​ൽ ക​യ​റി ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച​യും ര​ണ്ട് ഓ​ഫി​സു​ക​ളി​ലും എ​ത്തി​യി​രു​ന്നു.

ധ​ന​സ​ഹാ​യം ല​ഭി​ക്കാ​ത്ത​തി​നാ​ൽ കൂ​ലി​വേ​ല ചെ​യ്തി​രു​ന്ന രാ​ജ​ൻ മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​ലാ​യി​രു​ന്നെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ഓ​ഫി​സു​ക​ളി​ൽ​നി​ന്ന്​ മ​ട​ങ്ങി​വ​ന്ന രാ​ജ​ൻ തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ര​മ​ണി. മ​ക്ക​ൾ: ര​തീ​ഷ്, രാ​ജേ​ഷ്.

Tags:    
News Summary - man committ suicide who lost his home in flood -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.