Posted On
date_range Updated On
date_range യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചയാൾ അറസ്റ്റില്‍
കോട്ടയം: യുവതിയുടെ ചിത്രങ്ങളും ദൃശ്യങ്ങളും മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാട്ടകം പാക്കിൽ പൂവന്തുരുത്ത് റെയിൽവേ ഓവർ ബ്രിഡ്ജ് ഭാഗത്ത് മഠത്തിങ്കൽ വീട്ടിൽ അച്ചു എന്ന സൂരജ് രാജ്. എം (27) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
മൊബൈൽ ഫോണിൽ പകർത്തിയ പെൺകുട്ടിയുടെ ചിത്രങ്ങളും ദൃശ്യങ്ങളും 2022 മുതൽ സമൂഹമാധ്യമത്തിലെ വ്യാജ അക്കൗണ്ട് വഴി മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട പെൺകുട്ടി പരാതി നൽകി.
പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഒ ശ്രീകുമാർ. എം ന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.