Posted On
date_range Updated On
date_range യുവതിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
മതിലകം (തൃശൂർ): യുവതിയുടെ നഗ്നചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മതിലകത്ത് താമസിക്കുന്ന കണ്ണൂർ ഇരിട്ടി സ്വദേശി മദനാലയം വീട്ടിൽ രഞ്ജിത്താണ് (39) പിടിയിലായത്.
മതിലകം സ്റ്റേഷൻ പരിധിയിലെ യുവതിയുടെ പരാതിയിലാണ് നടപടി. ഏഴുവർഷത്തോളമായി ഇരുവരും അടുപ്പത്തിലായിരുന്നു. പ്രണയം തകർന്നതോടെയാണ് നഗ്നചിത്രം പ്രചരിപ്പിച്ചത്.
പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ഇ.ആർ. ബൈജു, മതിലകം എസ്.ഐമാരായ എം.വി. ഉണ്ണികൃഷ്ണൻ, സി.ടി. ക്ലീസൺ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.