മനു
Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ
അഞ്ചൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ യുവാവിനെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു.
പിടിയിൽ അറയ്ക്കൽ തേവർതോട്ടത്ത് മനുവാണ്(20) അറസ്റ്റിലായത്. ഏരൂർ സ്വദേശിനിയായ പെൺകുട്ടിയെ രണ്ടു വർഷമായി പീഡിപ്പിച്ചുവരുകയായിരുന്നു.
ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് അഞ്ചലിലെ സ്വകാര്യ ആശുപ്രതിയിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാെണന്ന് അറിഞ്ഞത്.
പെൺകുട്ടിയുടെ വീട്ടുകാർ ഏരൂർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് ഇയാൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.