Posted On
date_range Updated On
date_range മാമൂക്കോയയുടെ വീട്ടിലേക്കുളള വഴി കോർപ്പറേഷൻ പൊളിച്ച് മാറ്റി
കോഴിക്കോട് : നടൻ മാമൂക്കോയയുടെ വീട്ടിലേക്കുള്ള വഴി കോർപ്പറേഷൻ അധികൃതർ പൊളിച്ചുമാറ്റി. ഇന്ന് രാവിലെ പത്തോടെയാണ് അനധികൃതമായി നിർമിച്ചതാണെന്നറിയിച്ച് കോഴിക്കോട് കോര്‍പ്പറേഷൻ വഴി പൊളിച്ച് മാറ്റിയത്.
എന്നാൽ സ്ഥലം കയ്യേറിയതല്ലെന്നും കോർപ്പറേഷൻ തെമ്മാടിത്തരമാണ് കാണിച്ചതെന്നും മാമുക്കോയ പറഞ്ഞു. പൊളിച്ച് മാറ്റണമെന്നറിയിച്ച് മുൻകൂട്ടി നോട്ടീസ് പോലും അധികൃതർ നൽകിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
റസിഡൻറ്സ് അസോസിയേഷന്‍ നല്‍കിയ പരാതിയിലാണ് നടപടിയടുത്തതെന്നും വഴി കയ്യേറിയതാണെന്നുമാണ് കോർപ്പറേഷെൻറ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.