ആദിവാസികൾക്ക് ഓണക്കോടി വിതരണം ചെയ്ത് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ

പുൽപ്പള്ളി: നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ആദിവാസികൾക്ക് ഓണക്കോടി വിതരണം ചെയ്തു. വയനാട് വനം ഡിവിഷനിലെ ചെതലയം റേഞ്ചുമായി ചേർന്നാണ് ഓണക്കോടി നൽകിയത്.

ചെതലയം റേഞ്ചിലെ പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള കാരക്കണ്ടി കോളനിയിലെ 15 ഓളം കുടുംബങ്ങളിൽപ്പെട്ട 77 പേർക്കാണ് ഓണക്കോടികൾ ലഭിച്ചത്. പദ്ധതിയുടെ വിതരണോദ്ഘാടനം കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന പി. കരീം എന്നിവർ ചേർന്ന് നിർവഹിച്ചു.

കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ പൂർവികം പദ്ധതിയുടെ ഭാഗമായാണ് ആദിവാസി സഹോദരങ്ങൾക്കായി ഓണക്കോടി വിതരണം ചെയ്യുന്നതെന്ന് ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ പറഞ്ഞു. ആദിവാസികളുടെ ക്ഷേമം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജീവകാരുണ്യ പദ്ധതിയായ പൂർവികം, വളരെയേറെ പ്രയോജനം ലഭിക്കുന്ന പദ്ധതിയാണെന്ന് ഡി.എഫ്.ഒ പറഞ്ഞു. ചടങ്ങിൽ വാർഡ് മെമ്പർ മഞ്ജു ഷാജി, ഫോറസ്റ്റ് അധികൃതർ എന്നിവരും പങ്കെടുത്തു.

Tags:    
News Summary - Mammootty's Care and Share distributing Onakkodi to tribals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.