Posted On
date_range Updated On
date_range ഫുട്ബാൾ കളിക്കിടെ മലയാളി വിദ്യാർഥി കോയമ്പത്തൂരിൽ മരിച്ചു
വൈത്തിരി: ഫുട്ബോൾ കളിക്കിടെ മലയാളി വിദ്യാർഥി കോയമ്പത്തൂരിൽ കുഴഞ്ഞുവീണു മരിച്ചു. കോയമ്പത്തൂരിൽ വിദ്യാർഥിയും വൈത്തിരി കോളിച്ചാൽ സ്വദേശിയുമായ റാഷിദ് ആണ് മരിച്ചത്. മുറയൂർ അബ്ദുല്ലയുടെയും ആമിനയുടെയും മകനാണ്.
ഇന്നലെ വൈകീട്ട് ഫുട്ബാൾ കളിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബാബാ വൈത്തിരി, കോളിച്ചാൽ ക്ലബ് എന്നിവയിൽ അംഗമായ റാഷിദ് വടംവലി, ഫുട്ബാൾ രംഗത്ത് ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു. കോയമ്പത്തൂരിൽ പഠനത്തോടൊപ്പം റഫറി പരിശീലനത്തിലും പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.