Posted On
date_range Updated On
date_range ‘മാക്ട’ വാർഷിക സമ്മേളനം നാളെ കൊച്ചിയിൽ
കൊച്ചി: മലയാളം സിനി ടെക്നിഷ്യൻസ് അസോസിയേഷൻ (മാക്ട) മുപ്പതാം വാർഷിക സമ്മേളനം ശനിയാഴ്ച എറണാകുളം ടൗൺഹാളിൽ നടക്കും. രാവിലെ 9.30 ന് മുതിർന്ന അംഗവും സംവിധായകനുമായ ജോഷി പതാക ഉയർത്തും. ചലച്ചിത്രതാരം അപർണ ബാലമുരളി ദീപം തെളിയിക്കും. തുടർന്ന് വിദ്യാർഥികളും ചലച്ചിത്ര ആസ്വാദകരുമായി സിമ്പോസിയം. തിരക്കഥാകൃത്തുക്കളായ ശ്യാം പുഷ്കരൻ, സഞ്ജയ് ബോബി, സംവിധായകൻ ജൂഡ് ആന്റണി ജോസഫ്, ഫാ. അനിൽ ഫിലിപ്പ്, സന്തോഷ് ജോർജ് കുളങ്ങര, ഭാഗ്യലക്ഷ്മി എന്നിവർ പങ്കെടുക്കും. ഉച്ചക്ക് രണ്ട് മുതൽ മാക്ട കുടുംബ സംഗമം. വൈകിട്ട് അഞ്ചിന് ലെജൻഡ് ഓണർ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.