Posted On
date_range Updated On
date_range മർദനത്തിൽ പരിക്കേറ്റ പത്ര ഏജൻറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വളാഞ്ചേരി: പത്രവിതരണവുമായി ബന്ധപ്പെട്ട തർക്കത്തിൽ യുവാവ് ഏജൻറിനെ മർദിച്ചതായി പരാതി. മർദനത്തിൽ പരിക്കേറ്റ എടയൂർ ചവറേങ്ങൽ പരമേശ്വരനെ (51) വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാവിലെ 9.30ഓടെയായിരുന്നു സംഭവം. എടയൂർ ചീനിച്ചോട് സ്വദേശിയായ യുവാവിെൻറ വീട്ടിൽ കഴിഞ്ഞദിവസം ഏജൻറ് പത്രം നൽകിയിരുന്നില്ല.
ഇതിൽ പ്രകോപിതനായ യുവാവ് തന്നെ അക്രമിക്കുകയായിരുന്നുവെന്ന് പരമേശ്വരൻ പറഞ്ഞു.
ഏജൻറ് വളാഞ്ചേരി പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.