ഭൂമി സംബന്ധിച്ച് അയൽവാസികൾ തമ്മിൽ തർക്കം; കുത്തേറ്റ്​ മൂന്നുപേർക്ക്​ പരിക്ക്

മേ​ലാ​റ്റൂ​ർ (മലപ്പുറം): മൂ​നാ​ടി​യി​ൽ അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ൽ ഭൂ​മി സം​ബ​ന്ധി​ച്ചു​ണ്ടാ​യ ത​ർ​ക്കം ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ചു. മൂ​ന്നു​പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. 

എ​ട​പ്പ​റ്റ മൂ​നാ​ടി​യി​ലെ ചെ​റു​ത​ല വീ​ട്ടി​ൽ കു​ഞ്ഞാ​പ്പ​ൻ (60), ഭാ​ര്യ ക​മ​ലം (50), അ​യ​ൽ​വാ​സി അ​രി​​മ്പ്ര​ത്തൊ​ടി മ​നോ​ജ്​ (46) എ​ന്നി​വ​ർ​ക്കാ​ണ്​​ ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്​. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. ക​ട​യി​ൽ​നി​ന്ന്​ വ​രി​ക​യാ​യി​രു​ന്ന മ​നോ​ജി​നെ വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി അ​യ​ൽ​വാ​സി​യാ​യ ചെ​റു​ത​ല വീ​ട്ടി​ൽ കു​ഞ്ഞാ​പ്പ​ൻ ക​ത്തി​കൊ​ണ്ട് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച​താ​യും മ​നോ​ജി​​െൻറ കൈ​വി​ര​ൽ ന​ഷ്​​ട​മാ​യ​താ​യും കൈ​ക്കും കാ​ലി​നും പ​രി​ക്കേ​റ്റ​താ​യും പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. 

ചെ​റു​ത​ല വീ​ട്ടി​ൽ കു​ഞ്ഞാ​പ്പ​നെ​യും ഭാ​ര്യ ക​മ​ല​ത്തെ​യും വീ​ടി​ന് സ​മീ​പ​ത്തു​െ​വ​ച്ച് അ​രി​​മ്പ്ര​ത്തൊ​ടി മ​നോ​ജ് ക​ത്തി​കൊ​ണ്ട് കു​ത്തു​ക​യും ഇ​രു​വ​ർ​ക്കും സാ​ര​മാ​യ പ​രി​ക്കേ​റ്റ​താ​യും കു​ഞ്ഞാ​പ്പ​​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. മൂ​വ​രും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കു​ഞ്ഞാ​പ്പ​ൻ, മ​നോ​ജ്​ എ​ന്നി​വ​ർ​ക്കെ​തി​രെ കൊ​ല​പാ​ത​ക ശ്ര​മ​ത്തി​ന് മേ​ലാ​റ്റൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Tags:    
News Summary - 3 men were attacked in melattur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.