മലപ്പുറം: കമൽ സംവിധാനം ചെയ്ത ‘പെരുമഴക്കാലം’ എന്ന സിനിമയിൽ ഗൾഫിൽ കൊലപാതക കേസിൽ വധശിക്ഷ കാത്ത് കഴിയുന്ന ഭർത്താവിെൻറ ജീവനുവേണ്ടി അപേക്ഷിക്കാൻ നായികയായ റസിയ (മീര ജാസ്മിൻ) കൊല്ലപ്പെട്ടയാളുടെ ഭാര്യയായ ഗംഗയെ (കാവ്യ മാധവനെ) കാണുന്നൊരു രംഗമുണ്ട്. ചൊവ്വാഴ്ച രാവിലെ പാണക്കാെട്ട കൊടപ്പനക്കൽ തറവാട്ടിൽ അതിെൻറ പുനരാവിഷ്കാരം നടന്നു. കഥാപാത്രങ്ങൾ ഉടൽരൂപങ്ങളായി മുഖത്തോടു മുഖം നോക്കി നിന്നു. മുനവ്വറലി ശിഹാബ് തങ്ങളുടെ വീടിെൻറ അകത്തളത്തിൽ തമിഴ്നാട്ടിൽ നിന്നെത്തിയ മാലതിയും മലപ്പുറം ജില്ലയിലെ വെട്ടത്തൂരിൽ നിന്നെത്തിയ കൊല്ലപ്പെട്ടയാളുടെ ഭാര്യയും മകളും കുടുംബാംഗങ്ങളുമായിരുന്നു കഥാപാത്രങ്ങൾ.
കുവൈത്തിൽ മാലതിയുടെ ഭർത്താവ് അർജുെൻറ കൈകളാൽ കൊല്ലപ്പെട്ട രാമപുരം സ്വദേശിയുടെ ഉമ്മയുടെ കൈകളിലേക്ക് േമാചനദ്രവ്യമായ 30 ലക്ഷം രൂപയുടെ ചെക്കുകൾ ഏൽപിച്ചപ്പോൾ അവർ വിതുമ്പി. ഗദ്ഗദങ്ങൾക്കിടയിൽ ആ ഉമ്മ മകെൻറ കൊലയാളിയോട് പൊറുത്തതായി അറിയിച്ചു. കണ്ണീർ തുടച്ച് മാലതി ആ കാലുകൾ തൊട്ടു വണങ്ങി. ഭർത്താവിെൻറ ജീവെൻറ വില കൈമാറുന്നത് കാണാൻ കരുത്തില്ലാതെ കൂടെയുണ്ടായിരുന്ന ഭാര്യ മുഖം പൊത്തി നിന്നു. ഭർത്താവിെൻറ കൈകളാൽ അനാഥയായ പെൺകുട്ടിയുടെ കൈകൾ നെഞ്ചോട് ചേർത്തപ്പോൾ അതുവരെ പിടിച്ചു നിന്ന മാലതി നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. എല്ലാത്തിനും സാക്ഷിയായി ഇരുകുടുംബങ്ങളുടെയും സമാഗമത്തിന് വഴിയൊരുക്കിയ തമിഴ്നാട്ടുകാരനായ മുഹമ്മദലി നിറകണ്ണുമായി നിന്നു.
കോയമ്പത്തൂർ സ്വദേശിയായ മുഹമ്മദലിയുടെ മകളെ വിവാഹം കഴിച്ചയച്ചത് മാലതിയുടെ നാടായ മാവട്ടം അത്തിവെട്ടിയിലേക്കാണ്. അവൾ പറഞ്ഞാണ് ഭർത്താവിനെ വധശിക്ഷയിൽ നിന്ന് രക്ഷിക്കാനായി ശ്രമിക്കുന്ന മാലതിയുടെ കഥയറിഞ്ഞത്. സംഭവം വാർത്തയായതോടെയാണ് പണം സ്വരൂപിക്കാൻ മുനവ്വറലി തങ്ങൾ മുന്നിട്ടിറങ്ങിയത്. മാപ്പു നൽകിയതിെൻറയും പണം സ്വീകരിച്ചതിെൻറയും രേഖകൾ ചെന്നൈയിലുള്ള അർജുെൻറ അഭിഭാഷകന് അയക്കുമെന്ന് അഭിഭാഷകനായ അനസ് വരിക്കോടൻ അറിയിച്ചു. ഇത് ഇന്ത്യൻ എംബസി വഴി കുവൈത്ത് കോടതിയിലെത്തിയാലേ ശിക്ഷ ഇളവ് നടപ്പാവൂ. ഇസ്ലാമിക ശരീഅത്ത് നിയമം അനുസരിച്ച് കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നൽകിയാൽ വധശിക്ഷ നടപ്പാക്കുകയില്ല. 2013ലാണ് സംഭവം. കുവൈത്തിൽ ക്ലീനിങ് വിസയിലെത്തി ഒരു മാസത്തിനുള്ളിലാണ് രാമപുരം സ്വദേശി കൊല്ലപ്പെട്ടത്. ഇതേ കമ്പനിയിലെ ജീവനക്കാരനായിരുന്നു അർജുനും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.