Posted On
date_range Updated On
date_range മാണിയെ യു.ഡി.എഫിൽ തിരികെ എത്തിക്കാൻ മുന്‍കൈയെടുക്കും -കുഞ്ഞാലിക്കുട്ടി
മലപ്പുറം: കെ.എം. മാണിയെ യു.ഡി.എഫില്‍ തിരികെയെത്തിക്കാന്‍ മുസ്‌ലിം ലീഗ് മുന്‍കൈയെടുക്കുമെന്ന് മുതിർന്ന നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. മുന്നണിയിലേക്ക് മടങ്ങി വരണമെന്ന് മാണിയോട് ലീഗ് മുമ്പ് അഭ്യർഥിച്ചിരുന്നു. മലപ്പുറം ഉപതെരഞ്ഞെടുപ്പിനു ശേഷം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ബി.ജെ.പി സർക്കാറിന്‍റെ വാഴ്ച രാജ്യത്തിന് അപകടമാണ്. അതിന് തടയിടാൻ മുസ് ലിം ലീഗ് പരമാവധി ശ്രമിക്കും. ഇന്ത്യയിലെ മതേതര കക്ഷികളുമായി ചേർന്ന് ഇതിനായി പ്രവർത്തിക്കും. കേരളത്തിൽ ഇടത് സർക്കാറിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയാണ് പാർട്ടിയുടെ പോരാട്ടമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ഉപതെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.