മലപ്പുറത്ത്​ കോവിഡ് ഭേദമായയാൾ ആശുപത്രി വിട്ടു; ഇനി ചികിത്സയിലുള്ളത്​ ഒരാൾ മാത്രം

മഞ്ചേരി: ഗവ.മെഡിക്കൽ കോളജിൽ നിന്നും കോവിഡ് മുക്തമായി ഒരാൾ കൂടി ആശുപത്രി വിട്ടു. ഒഴൂർ കുറുവട്ടിശ്ശേരി സ്വദേശ ി മുണ്ടത്തോട് വീട്ടിൽ ജാഫർ (30) ആണ് വിദഗ്ധ ചികിത്സക്ക് ശേഷം ആശുപത്രി വിട്ടത്. ഇതോെടെ രോഗം ഭേദമായവരുടെ എണ്ണം 19 ആയി. ഇനി രോഗം സ്ഥിരീകരിച്ച് എടപ്പാൾ സ്വദേശി മാത്രമാണ് ചികിത്സയിൽ കഴിയുന്നത്.

ബുധനാഴ്ച രാവിലെ 10.30ഓടെ സ്റ്റ െപ് ഡൗൺ വാർഡിൽ നിന്നും പുറത്തിറങ്ങിയ ഇയാൾ ആരോഗ്യപ്രവർത്തകർക്ക് നന്ദി പറഞ്ഞു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ എം.പി ശശിയുടെ നേതൃത്വത്തിൽ ആശുപത്രിയിലെ ഡോക്ടർമാരും മറ്റുജീവനക്കാരും ചേർന്ന് യാത്രയയപ്പ് നൽകി. വീട്ടിലെത്തിയാലും 14 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്ന് ഡോക്ടർ നിർദേശിച്ചു. ദുബൈയിൽ ഹോട്ടൽ ജീവനക്കാരനായ ജാഫർ മാർച്ച് 19നാണ് നാട്ടിലെത്തിയത്.

വിമാനത്താവളത്തിൽ നിന്നും പരിശോധനകൾ പൂർത്തിയാക്കി ഒഴൂർ സ്വദേശിയുടെ ഓട്ടോറിക്ഷയിൽ വീട്ടിലെത്തി ആരോഗ്യവകുപ്പിൻറെ നിർദേശപ്രകാരം നിരീക്ഷണത്തിൽ കഴിഞ്ഞു. രോഗലക്ഷണങ്ങൾ കണ്ടതോടെ ഏപ്രിൽ ഏഴിന് രാവിലെ 11ന് 108 ആംബുലൻസിൽ തിരൂർ ജില്ല ആശുപത്രിയിലെത്തി സാമ്പിൾ നൽകിയ ശേഷം വീട്ടിലേക്ക് മടങ്ങി. ഏപ്രിൽ 9ന് രോഗം സ്ഥിരീകരിച്ചതോടെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രിൻസിപ്പലിന് പുറമെ കോവിഡ് നോഡൽ ഓഫീസർ ഡോ.ഷിനാസ് ബാബു, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ.ഷീനലാൽ, ഡോ.അഫ്സൽ, ആർ.എം.ഒമാരായ ഡോ.ജലീൽ വല്ലാഞ്ചിറ, ഡോ.സഹീർ നെല്ലിപ്പറമ്പൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി.വി ബിശ്വജിത്ത് എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - malappuram covid news updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.