വടക്കാഞ്ചേരിയിലും മുളങ്കുന്നത്തുകാവിലും അറ്റകുറ്റപണി: ട്രെയിൻ സർവീസിൽ മാറ്റമുണ്ടാകും

പാലക്കാട്​: വടക്കാഞ്ചേരിയിൽ ട്രാക്ക്​ അറ്റകുറ്റപണി നടക്കുന്നത് മൂലം ട്രെയിൻ സർവീസിൽ മാറ്റമുണ്ടാകുമെന്ന് റെയിൽവെ. ഫെബ്രുവരി 12, 13, 14, 19 തീയതികളിൽ മുളങ്കുന്നത്തുകാവ്​ യാർഡിലേയും 21, 26, 27, 28 തീയതികളിൽ വടക്കഞ്ചേരി യാർഡിലേയും ട്രാക്ക്​ അറ്റകുറ്റപ്പണി കളാണ് നടക്കുന്നത്.

താഴെ പറയുന്ന ട്രെയിൻ സർവീസുകളിലാണ് മാറ്റം വരുത്തിയിട്ടുള്ളത്.

06308 കണ്ണൂർ-ആലപ്പുഴ ട്രെയിൻ ഫെബ്രുവരി 12, 13, 14, 19, 20, 21, 26, 27, 28 തീയതികളിൽ ഷൊർണ്ണൂർ ജംഗ്ഷനിൽ യാത്ര അവസാനിപ്പിക്കും.

06306 കണ്ണൂർ-എറണാകുളം ജംഗ്ഷൻ ട്രെയിൻ ഫെബ്രുവരി 12, 13, 14, 19, 20, 21, 26, 27, 28 തീയതികളിൽ ഷൊർണ്ണൂർ ജംഗ്ഷനിൽ യാത്ര അവസാനിപ്പിക്കും.

06792 പാലക്കാട് ജംഗ്ഷൻ- തിരുനെൽവേലി ട്രെയിൻ ഫെബ്രുവരി

12, 13, 14, 19, 20, 21, 26, 27, 28 തീയതികളിൽ തൃശ്ശൂരിൽനിന്നായിരിക്കും യാത്ര ആരംഭിക്കുക.

06307 ആലപ്പുഴ-കണ്ണൂർ ട്രെയിൻ ഫെബ്രുവരി 12, 13, 14, 19, 20, 21, 26, 27, 28 തീയതികളിൽ ആലപ്പുഴയ്ക്കും ഷൊർണ്ണൂർ ജംഗ്ഷനും ഇടയിൽ ഭാഗികമായി റദ്ദാക്കും. വണ്ടി ഷൊർണ്ണൂരിൽനിന്നായിരിക്കും പുറപ്പെടുക. 

Tags:    
News Summary - Maintenance at wadakancherry and Mulankunnathukavu: There will be a change in train service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.