Posted On
date_range Updated On
date_range മാധ്യമം അക്ഷരവീട്: തറക്കല്ലിടൽ ബുധനാഴ്ച
തിരുവനന്തപുരം: മലയാള ചലച്ചിത്ര ലോകത്തെ ആദ്യകാല നടിയായ ജമീല മാലിക്കിന് പാലോട് ഗ്രാമത്തിൽ നിർമിക്കുന്ന മാധ്യമം അക്ഷരവീടിന് ബുധനാഴ്ച വൈകുന്നേരം നാലിന് തറക്കല്ലിടും.മാധ്യമവും അഭിനേതാക്കളുടെ സംഘടനയായ അമ്മയും യു.എ.ഇ എക്സ്ചേഞ്ച് എൻ.എം.സി ഗ്രൂപ്പും സംയുക്തമായാണ് അക്ഷരവീട് ഒരുക്കുന്നത്. പാലോട് ടൗണിൽ സിറ്റി സെൻററിന് സമീപത്താണ് തറക്കല്ലിടീൽ ചടങ്ങ്. ബഷീർ പാപ്പനംകോട് എന്ന പ്രതിഭയുടെ സ്മരണക്കായി അദ്ദേഹത്തിെൻറ കുടുംബം നൽകുന്ന മണ്ണിലാണ് അക്ഷരവീടുയരുക. പ്രമുഖ വാസ്തുശിൽപി ജി. ശങ്കറാണ് അക്ഷരവീട് രൂപകൽപന ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.