മ​ധു​വി​െൻറ യാ​ത്ര ജി​ല്ല ക​ല​ക്ട​ർ ഡോ. ​ഡി. സ​ജി​ത് ബാ​ബു ഫ്ലാ​ഗ്ഓ​ഫ് ചെ​യ്യു​ന്നു

സ്കേറ്റിങ്​ ബോർഡിൽ കേരളം ചുറ്റാൻ മധു

കാ​സ​ർ​കോ​ട്: സ്കേ​റ്റി​ങ്​ ബോ​ർ​ഡി​ൽ കേ​ര​ളം ചു​റ്റാ​ൻ മ​ധു. വ​ട​ക​ര പു​റ​മേ​രി ഐ.​ടി.​ഐ വി​ദ്യാ​ർ​ഥി​യാ​യ മ​ധു​വാ​ണ്​​ബു​ധ​നാ​ഴ്ച രാ​വി​ലെ കാ​സ​ർ​കോ​ട്ടു​നി​ന്ന് യാ​ത്ര ആ​രം​ഭി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ൽ ക​ണ്ട് കേ​ര​ള​ത്തി​ൽ സ്‌​കേ​റ്റി​ങ് അ​ക്കാ​ദ​മി സ്ഥാ​പി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ക​യാ​ണ് മ​ധു​വി​െൻറ പ്ര​ധാ​ന ല​ക്ഷ്യം.

ഏ​ഴു വ​ർ​ഷ​മാ​യി സ്‌​കേ​റ്റി​ങ് ബോ​ർ​ഡി​ൽ പ​ഠ​നം തു​ട​രു​ന്ന മ​ധു ത​െൻറ ആ​ഗ്ര​ഹം സാ​ധി​ക്കാ​ൻ കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ ക​പ്പ​ല​ണ്ടി വി​റ്റാ​ണ് ബോ​ർ​ഡ് വാ​ങ്ങാ​നും യാ​ത്ര​ക്കു​മു​ള്ള പ​ണം ക​ണ്ടെ​ത്തി​യ​ത്. കോ​ഴി​ക്കോ​ട് ക​ക്കോ​ടി​മു​ക്കി​ലെ മ​ഹേ​ഷ്‌-​ബേ​ബി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ഈ 18​കാ​ര​ൻ. ദ​മ്പ​തി​ക​ളും ക​പ്പ​ല​ണ്ടി വി​റ്റാ​ണ് മ​ക​െൻറ ആ​ഗ്ര​ഹ​ത്തി​നൊ​പ്പം നി​ൽ​ക്കു​ന്ന​ത്.

കേ​ര​ള​വും രാ​ജ്യ​വും ചു​റ്റ​ണം, സ്കേ​റ്റി​ങ്​ അ​ക്കാ​ദ​മി തു​ട​ങ്ങ​ണം തു​ട​ങ്ങി​യ വ​ലി​യ ആ​ഗ്ര​ഹ​ങ്ങ​ളി​ൽ ഒ​ന്നി​നാ​ണ്​ മ​ധു ബു​ധ​നാ​ഴ്​​ച തു​ട​ക്ക​മി​ട്ട​ത്. മ​ധു​വി​െൻറ യാ​ത്ര ക​ല​ക്ട​റേ​റ്റി​നു മു​ന്നി​ൽ ജി​ല്ല ക​ല​ക്ട​ർ ഡോ. ​ഡി. സ​ജി​ത് ബാ​ബു ഫ്ലാ​ഗ്ഓ​ഫ് ചെ​യ്തു. ജി​ല്ല ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ​ർ മ​ധു​സൂ​ദ​ന​ൻ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഉ​ദി​നൂ​ർ സു​കു​മാ​ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - madhu's world tour in skating board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.