ലവ് ജിഹാദും മതരാഷ്​ട്ര തീവ്രവാദ ആരോപണവും: പി.സി. ജോർജിനെതിരെ നടപടി വേണം -ജമാഅത്ത്​​ കൗൺസിൽ

കൊച്ചി: ഇല്ലാത്ത ലവ് ജിഹാദും മതരാഷ്​ട്ര തീവ്രവാദ ആരോപണവും ഒരു സമുദായത്തിനുനേരെ ഉന്നയിച്ച്​ ഭൂരിപക്ഷ സമൂഹത്തി​െൻറ പിന്തുണ നേടാനുള്ള ഹീനശ്രമമാണ് പി.സി. ജോർജ് നടത്തുന്നതെന്നും ഇതിനെതിരെ കേരള സമൂഹവും ഭരണകൂടവും കരുതിയിരിക്കണമെന്നും കേരള മുസ്​ലിം ജമാഅത്ത്​ കൗൺസിൽ ജില്ല കമ്മിറ്റി. ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കാത്തതുകൊണ്ടാണ് ഹിന്ദു രാഷ്​ട്രവാദം ഉയർത്തുന്നത്. ഇയാൾക്കെതിരെ രാജ്യദ്രോഹത്തിന്​ കേസെടുക്കണമെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

സംസ്ഥാന ജനറൽ സെക്രട്ടറി എം.എച്ച്​. ഷാജി ഉദ്​ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ കാരോത്തുകുഴി ഹൈദ്രോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ സി.ഐ. പരീത്, സീനിയർ വൈസ് പ്രസിഡൻറ്​ മാവുടി മുഹമ്മദ്‌ ഹാജി, സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ വെട്ടത്ത്​, പള്ളിക്കര കുഞ്ഞുമുഹമ്മദ്‌ ഹാജി, ജസീൽ തോട്ടത്തിക്കുളം, അസീസ് മൂക്കിലൻ, എൻ.കെ. മുഹമ്മദ്‌ ഹാജി, ജബ്ബാർ മാസ്​റ്റർ, അബ്​ദുല്ല മാറമ്പള്ളി, ജുനൈദ് തുടങ്ങിയവർ സംസാരിച്ചു. ജില്ല സെക്രട്ടറി കെ.എം. സെയ്ദ് സ്വാഗതം പറഞ്ഞു.

Tags:    
News Summary - Love Jihad and Allegations of Religious Terrorism: PC Action should be taken against George - Jamaat Council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.