തിരുവനന്തപുരം: കേരളത്തിലെ മഴക്കെടുതി വിലയിരുത്താൻ അടുത്ത ആഴ്ച കേന്ദ്ര സംഘം എത്തും. ആഭ്യന്തര വകുപ്പ് സെക്രട്ടറി ധർമ്മ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഏഴംഗസംഘമാണ് ആഗസ്റ്റ് ഏഴിന് സംസ്ഥാനത്തെത്തുക. ഏഴ്, എട്ട്, ഒമ്പത് തീയതികളിലാണ് സംഘം ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുക.
ഏഴിന് കൊച്ചിയിലെത്തുന്ന സംഘം മഴ ഏറ്റവും കൂടുതൽ ദുരിതം വിതച്ച കുട്ടനാട്, ആലപ്പുഴ എന്നിവിടങ്ങളിൽ ഏട്ടിന് സന്ദർശിക്കും. ഒമ്പതിന് മുഖ്യമന്ത്രിയുമായും റവന്യൂ മന്ത്രിയുമായും കൂടിക്കാഴ്ച നടത്തും. തുടർന്ന് കോട്ടയം, പത്തനം തിട്ട ജില്ലകളിലും സന്ദർശിച്ച ശേഷം ഡൽഹിയിലേക്ക് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.