Posted On
date_range Updated On
date_range നിർത്തിയിട്ട ലോറിയിൽ മറ്റൊരു ലോറിയിടിച്ച് രണ്ട് മരണം
ആലപ്പുഴ: ദേശിയ പാതയിൽ ചേർത്തല എസ്.എൻ കോളേജിന് സമീപം നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ മറ്റൊരു ലോറി ഇടിച്ച് രണ്ട് പേർ മരിച്ചു. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടം. ലോറി നിർത്തിയിട്ട് ടയർ മാറുന്നതിനടയിൽ മറ്റൊരു ലോറി പിന്നിലിടിക്കുകയായിരുന്നു.
ലോറിയുടെ ക്യാബിനുളളിൽ കുടുങ്ങിയ ഒരു ഡ്രൈവറുടെ ജഡം ലോറി പൊളിച്ച് പുറത്തിറക്കാൻ അര മണിക്കൂറോളം എടുത്തു. ജിജി ,മനോജ് എന്നിവരാണ് മരിച്ചത്. മനോജ് കണ്ണൂർ സ്വദേശിയാണ്. ജിജി നിർത്തിയിട്ടിരുന്ന വാഹനത്തിൽ ഉണ്ടായിരുന്ന ആൾ ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.