കൊച്ചി: വിലക്കയറ്റത്തിെൻറ ദുരിതത്തിൽ ജനം ഉഴലുേമ്പാഴും എണ്ണക്കമ്പനികൾ ഇന്ധനവില കൂട്ടിക്കൊണ്ടേയിരിക്കുന്നു. ജൂലൈയിൽ ഏഴു ദിവസത്തിനിടയിലെ നാലാമത്തെ വിലവർധനവിലൂടെ പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയും കൂട്ടി. ഡീസൽ വിലവർധന ഈമാസത്തെ രണ്ടാമത്തെതാണ്. ഇതോടെ പെട്രോളിന് പിന്നാലെ ഡീസലും നൂറു രൂപയിലേക്ക് അടുക്കുകയാണ്.
തിരുവനന്തപുരത്ത് പെട്രോൾ വില 102.25 രൂപയായി. ഡീസൽ 96.16. എറണാകുളത്ത് 100.37, 94.40, കോഴിക്കോട് 100.68, 94.71 എന്നിങ്ങനെയാണ് യഥാക്രമം പെട്രോൾ, ഡീസൽ വില.
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണ വില വീപ്പക്ക് 75.84 ഡോളർ എന്ന നിലയിലാണ്. എണ്ണയുൽപാദക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെക് യോഗത്തിൽ എണ്ണയുൽപാദനത്തിെൻറ വർധന സംബന്ധിച്ച തീരുമാനത്തിൽ അനിശ്ചിതത്വം ഉടലെടുത്തത് ക്രൂഡോയിൽ വില പിടിച്ചുനിർത്തിയിട്ടുണ്ട്. ആറുവർഷത്തെ ഉയർന്ന വിലയായ 76.98 ഡോളറിൽ തൊട്ടശേഷമാണ് വില താഴ്ന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.