ലോക്കോ പൈലറ്റുമാർ നിരാഹാര സമരം ആരംഭിച്ചു

പാ​ല​ക്കാ​ട്: റെ​യി​ൽ​വേ ഡി​വി​ഷ​നി​ലെ ലോ​ക്കോ പൈ​ല​റ്റു​മാ​രു​ടെ ഒ​ഴി​വു​ക​ൾ നി​ക​ത്തു​ക, പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ൾ പോ​ലു​മി​ല്ലാ​തെ ഗു​ഡ്സ് ​െട്ര​യി​നു​ക​ൾ ഓ​ടി​ക്കു​ന്ന​വ​രു​ടെ ജോ​ലി​ഭാ​രം കൂ​ട്ടാ​നു​ള്ള ശ്ര​മം ഉ​പേ​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഒാ​ൾ ഇ​ന്ത്യ ലോ​ക്കോ പൈ​ല​റ്റ്​ റ​ണ്ണി​ങ്​ സ്​​റ്റാ​ഫ്​ അ​സോ​സി​യേ​ഷ​ൻ പാ​ല​ക്കാ​ട് ഡി​വി​ഷ​ന​ൽ ക​മ്മി​റ്റി ഡി.​ആ​ർ.​എം ഓ​ഫി​സി​ന്​ മു​മ്പി​ൽ 24 മ​ണി​ക്കൂ​ർ നി​രാ​ഹാ​ര​സ​മ​രം ആ​രം​ഭി​ച്ചു. അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി ജ​ന​റ​ൽ കെ.​സി. ജ​യിം​സ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ബി​ജേ​ഷ് ലാ​ൽ, രാ​മ​ച​ന്ദ്ര​ൻ, അ​സി​സ്​​റ്റ​ൻ​റ്​ ലോ​ക്കോ പൈ​ല​റ്റു​മാ​രാ​യ സ്വ​രാ​ജ്, എം.​സി. അ​ഖി​ൽ എ​ന്നി​വ​രാ​ണ്​ നി​രാ​ഹാ​ര സ​മ​ര​ത്തി​ലു​ള്ള​ത്. പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ ട്രെ​യി​ൻ ഗ​താ​ഗ​തം സ്തം​ഭി​പ്പി​ക്കു​ന്ന സ​മ​ര​ത്തി​ലേ​ക്ക് ക​ട​ക്കേ​ണ്ടി​വ​രു​മെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

Tags:    
News Summary - loco pilot strike started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.