തിരുവനന്തപുരം: ലോക്ഡൗണിന് ഒരു മാസം. സമാനതകളില്ലാത്ത സങ്കീർണസാഹചര്യങ്ങളു ം സാമൂഹിക നിയന്ത്രണങ്ങളുമാണ് ജനം അനുഭവിച്ചറിയുന്നത്. ഒാരോ ദിവസവും ആശങ്കയിൽ പെ ാതിഞ്ഞെടുത്ത പുതിയ അനുഭവങ്ങൾ. വൈറസ് വ്യാപനം നേരിടുന്നതിൽ ആശ്വാസകരമായ നില കൈവ രിക്കാനായ ആത്മവിശ്വാസത്തിനിടയിലും മൂന്നു കോവിഡ് മരണങ്ങളിൽ രണ്ടിലും എങ്ങനെ ര ോഗം ബാധിച്ചെന്ന് കണ്ടെത്താനായില്ലെന്നത് ഭീതി പകരുന്നു.
30 ദിവസ ഹർത്താൽ
1 2 മണിക്കൂർ, 24 മണിക്കൂർ ഹർത്താലുകൾ മലയാളി ഒരുപാട് നേരിട്ടിട്ടുണ്ട്. എന്നാൽ, ഒരു മാസം തുടർച്ചയായ ഹർത്താലോ ബന്ദോ സങ്കൽപിക്കാനേ കഴിയുമായിരുന്നില്ല. ഹർത്താലിനെക്കാൾ രൂക്ഷമായ നിയന്ത്രണങ്ങളുടെ ദിനരാത്രങ്ങളാണ് ഇപ്പോൾ. മാർച്ച് 24 മുതലാണ് സംസ്ഥാനം അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത്. അടിയന്തര സാഹചര്യങ്ങെളാഴികെ ജീവിതത്തിെൻറ എല്ലാ ചലനങ്ങളും പിടിച്ചുകെട്ടി വീട്ടിനുള്ളിലാക്കി കതകടച്ചു.
മലയാളി ഇത്ര നാൾ വീട്ടിലടങ്ങിയിരുന്ന ഒരു സമയമുണ്ടാകില്ല. എന്നിട്ടും വഴങ്ങാത്തവർക്കായി 10,000 പിഴയും രണ്ടു വർഷം വരെ തടവും വ്യവസ്ഥ ചെയ്യുന്ന പകർച്ചവ്യാധി പ്രതിരോധ ബിൽ കൊണ്ടുവന്നു. നിരത്തിലിറങ്ങുന്ന വാഹനം ഒരു തവണയെങ്കിലും പൊലീസ് പരിശോധനക്ക് വിധേയമാകുമെന്ന സ്ഥിതി. ആവശ്യമില്ലാതെ പുറത്തിറങ്ങിയവരുടെയെല്ലാം വാഹനം പിടിച്ചെടുത്തു, പിഴയടിച്ചു. വാഹനങ്ങളെ കൊണ്ട് സ്േറ്റഷൻ നിറഞ്ഞതോടെ വിട്ടുകൊടുക്കാനും തീരുമാനിച്ചു.
വെറുതെയായില്ല, അടച്ചൂപൂട്ടൽ ശരിക്കും തുണച്ചു
മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ ലോക്ഡൗൺ കേരളത്തിന് ഗുണകരമായി എന്നാണ് കണക്ക്. തുടക്കത്തിൽ രാജ്യത്തെ മൊത്തം രോഗികളുടെ 19 ശതമാനവും കേരളത്തിലായിരുന്നത് 1.7 ശതമാനത്തിലേക്ക് താഴ്ന്നു. ലോക്ഡൗൺ തുടങ്ങുമ്പോൾ രാജ്യത്തെ രോഗികളുടെ എണ്ണം 571 ഉം കേരളത്തിൽ 109 ഉം ആയിരുന്നു. ആദ്യ ആഴ്ച പിന്നിട്ടതോടെ രാജ്യത്തെ ആകെ രോഗികൾ 1436, കേരളത്തിൽ 215. 14 ശതമാനമായിരുന്നു സംസ്ഥാന വിഹിതം. രണ്ടാം ആഴ്ചയിലേക്ക് കടക്കുേമ്പാൾ രാജ്യത്തെ ആകെ രോഗികൾ 4698 ആയി. കേരളത്തിൽ 262 ഉം; അഞ്ചു ശതമാനം. ആദ്യ ലോക്ഡൗൺ അവസാനിച്ച 14ന് രാജ്യത്തെ ആകെ രോഗികൾ 9727 ഉം കേരളത്തിൽ 173 ഉം ആയിരുന്നു. കേരള വിഹിതം 1.7 ശതമാനം മാത്രം.
ഉപജീവനം മുട്ടിയവരെ
എണ്ണിത്തികക്കാനാവില്ല
ഒാേട്ടാത്തൊഴിലാളികൾ, കച്ചവടക്കാർ, സ്വകാര്യബസ് ജീവനക്കാർ, തുണിക്കടകളിലും മറ്റും ജോലിയെടുക്കുന്നവർ, വഴിയോരക്കച്ചവടക്കാർ, ലോട്ടറി വിൽപനക്കാർ, തയ്യൽ തൊഴിലാളികൾ, കൂലിപ്പണിക്കാർ തുടങ്ങി ലോക്ഡൗണിൽ ഉപജീവനം വഴിമുട്ടിയവരെ എണ്ണാനാവില്ല. സൗജന്യറേഷനും അവശ്യസാധന കിറ്റുമാണ് അൽപം ആശ്വാസമേകിയത്. മലയാളിയുടെ ഭക്ഷണശീലങ്ങളിൽ ചക്ക മുഖ്യവിഭവമായതും എല്ലാം വിലകൊടുത്ത് വാങ്ങുന്നതിനു പകരം പറമ്പുകളിലേക്ക് അടുക്കളനോട്ടങ്ങൾ വഴിമാറിയതും എടുത്തു പറയേണ്ടത്.
നിശ്ചലകാലത്തും
വിവാദച്ചീറുകൾ
കോവിഡ് ഭീതിക്കിടയിലും വിവാദങ്ങൾ കത്തിയാളിയ ദിനങ്ങൾ കൂടിയായിരുന്നു ലോക്ഡൗണിലേത്.രോഗികളുടെ വിവരശേഖരണത്തിന് സർക്കാർ ഏർെപ്പടുത്തിയ സ്പ്രിൻക്ലർ കമ്പനിയുമായി ബന്ധപ്പെട്ടതാണ് ആേരാപണ പ്രത്യാരോപണങ്ങളാണ് ഇതിലൊന്ന്. കെ.എം. ഷാജി എം.എൽ.എ ഉയർത്തിയ ആരോപണങ്ങൾക്ക് പിന്നാലെ അദ്ദേഹത്തിനെതിരെ വിജിലൻസ് കേസെടുത്തതാണ് മറ്റൊന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.