വയനാട്ടില്‍ വീട്ടില്‍ കഞ്ചാവ് വളര്‍ത്തിയയാള്‍ അറസ്റ്റില്‍

തിരുനെല്ലി: വയനാട് തിരുനെല്ലിയില്‍ വീട്ടില്‍ കഞ്ചാവ് വളര്‍ത്തിയയാള്‍ അറസ്റ്റില്‍. നരിക്കല്ല് മിച്ചഭൂമി കോളനിയിലെ വത്സന്‍ (28)ആണ് പിടിയിലായത്.

സ്‌പെഷ്യല്‍ ബ്രാഞ്ചിനു കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീട്ടില്‍ വളര്‍ത്തിയ കഞ്ചാവ് ചെടി കണ്ടെത്തി.

സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ സനില്‍ എം.എ, എ.എസ്.ഐ സന്ദീപ്, മാനന്തവാടി എസ്.ഐ സഖറിയ, സി.പി.ഒമാരായ ശ്രീനാഥ്, സാജിര്‍ എന്നിവരാണ് പരിശോധന നടത്തിയത്. തുടര്‍നടപടികള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.