പനമരം: വീടിന്റെ വാതിൽ പൊളിച്ച് അകത്തു കയറി സ്വർണാഭരണവും പണവും മോഷ്ടിച്ച മോഷ്ടാവിനെ പിടികൂടി. നിരവധി മോഷണക്കേസിൽ പ്രതിയായ പടിഞ്ഞാറത്തറ, കുപ്പാടിത്തറ, കുന്നത്ത് വീട്ടിൽ കെ. ഇജിലാൽ(33)നെയാണ് കഴിഞ്ഞ ദിവസം അർധരാത്രിയോടെ മൈസൂരിൽ നിന്നും കസ്റ്റഡിയിലെടുത്തത്.
ഇയാൾ കാപ്പ കേസിലും പ്രതിയാണ്. സെപ്റ്റംബർ 29ന് രാത്രിയോടെയാണ് കാരക്കമല സ്വദേശിയുടെ വീട്ടിൽ ആളില്ലാത്ത സമയത്ത് മോഷണം നടന്നത്.
ഒന്നേകാൽ പവൻ തൂക്കം വരുന്ന സ്വർണവളയും വീട്ടിൽ സൂക്ഷിച്ചിരുന്ന പതിനായിരം രൂപയുമാണ് നഷ്ടപ്പെട്ടത്. തുടർന്ന് പനമരം പോലീസിൽ പരാതി നൽകുകയായിരുന്നു. സ്വർണ്ണവള മാനന്തവാടിയിലെ ഫൈനാൻസ് സ്ഥാപനത്തിൽ നിന്നും കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.