പേപ്പട്ടിയുടെ കടിയേറ്റ് രണ്ടു കുട്ടികളടക്കം 15 പേർക്ക് പരിക്ക്

പടിഞ്ഞാറത്തറ: പേപ്പട്ടിയുടെ കടിയേറ്റ് രണ്ടു കുട്ടികളടക്കം 15 പേർക്ക് പരിക്ക്. പടിഞ്ഞാറത്തറ പഞ്ചായത്തിലെ പാണ്ടങ്ങോടും പരിസരപ്രദേശങ്ങളിലുമാണ് വെള്ളിയാഴ്ച രാവിലെ രണ്ടു പേപ്പട്ടികളുടെ ആക്രമണമുണ്ടായത്.

ചുണ്ടിനും മുഖത്തും സാരമായി കടിയേറ്റ കാഞ്ഞിരോളി മുസ്തഫയുടെ മകൻ മുനവ്വർ (അഞ്ച്​), വിൻസൻറിെൻറ ഒരു വയസ്സുള്ള മകൻ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അനീഷ് പിരിയമ്പ്രം, കുഞ്ഞിമോൻ ചെതലോട്ടുകുന്ന്, ദിവാകരൻ പുഞ്ചവയൽ തുടങ്ങി 13 പേരെ കൽപറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിനകത്തടക്കം കയറിയാണ് കടിച്ചത്. മൂന്നു പശുക്കൾക്കടക്കം നിരവധി വളർത്തുമൃഗങ്ങൾക്കും കടിയേറ്റു. ഒരു പട്ടിയെ നാട്ടുകാർ സംഭവസ്ഥലത്തു വെച്ചുതന്നെ പിടികൂടി തല്ലിക്കൊന്നു.

രണ്ടാമത്തെ പട്ടിയെയും പിടികൂടിയിട്ടുണ്ട്. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി. പരിക്കേറ്റവരെ ആദ്യം ചെന്നലോട് പി.എച്ച്.സിയിലും കൽപറ്റ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മുമ്പും പ്രദേശത്ത്‌ പേപ്പട്ടിയുടെ ആക്രമണം ഉണ്ടായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.