മു​സ്​​ലിം ലീ​ഗ് ദേ​ശീ​യ ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ പ​ടി​ഞ്ഞാ​റ​ത്ത​റ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ന്നു

ഇ​ട​തു സ​ർ​ക്കാ​ർ വ​യ​നാ​ടി​നെ അ​വ​ഗ​ണി​ച്ചു –ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ

പ​ടി​ഞ്ഞാ​റ​ത്ത​റ: സ​ക​ല മേ​ഖ​ല​യി​ലും വ​യ​നാ​ടി​നെ പൂ​ർ​ണ​മാ​യി അ​വ​ഗ​ണി​ച്ചാ​ണ് ഇ​ട​തു സ​ർ​ക്കാ​ർ ഭ​ര​ണ​ത്തി​ൽ നി​ന്നി​റ​ങ്ങു​ന്ന​തെ​ന്ന് മു​സ്​​ലിം ലീ​ഗ് ദേ​ശീ​യ ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് മു​ത​ൽ വ​യ​നാ​ട് സ്വ​പ്നം ക​ണ്ട പ​ദ്ധ​തി​ക​ളെ​ല്ലാം അ​ട്ടി​മ​റി​ക്കു​ക​യോ അ​വ​ഗ​ണി​ക്കു​ക​യോ ചെ​യ്യു​ക​യാ​യി​രു​ന്നു സം​സ്ഥാ​ന സ​ർ​ക്കാ​റെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജി​ല്ല പ​ഞ്ചാ​യ​ത്ത് പ​ടി​ഞ്ഞാ​റ​ത്ത​റ ഡി​വി​ഷ​ൻ യു.​ഡി.​എ​ഫ് സ്​​ഥാ​നാ​ർ​ഥി എം. ​മു​ഹ​മ്മ​ദ് ബ​ഷീ​റിെൻറ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം പ​ടി​ഞ്ഞാ​റ​ത്ത​റ​യി​ൽ ചേ​ർ​ന്ന യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​യ​നാ​ടിെൻറ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് പ​രി​ശ്ര​മി​ച്ച​ത​ത്ര​യും യു.​ഡി.​എ​ഫ് സ​ർ​ക്കാ​റു​ക​ളാ​യി​രു​ന്നു. ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ-​കാ​ർ​ഷി​ക മേ​ഖ​ല​ക​ളി​ൽ യു.​ഡി.​എ​ഫ് ആ​രം​ഭി​ച്ച പ​ദ്ധ​തി​ക​ൾ പോ​ലും ഇ​ട​തു സ​ർ​ക്കാ​ർ അ​വ​ഗ​ണി​ച്ചു. യു.​ഡി.​എ​ഫ് സ്​​ഥാ​നാ​ർ​ഥി​ക​ളെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

ജെ​റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​കെ. നാ​സ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ഗ​ഫൂ​ർ വെ​ണ്ണി​യോ​ട്, കെ. ​മ​മ്മൂ​ട്ടി, ജോ​ണി ന​ന്നാ​ട്ട്, ജി. ​ആ​ലി, എം.​സി. അ​ബ്​​ദു​ല്ല ഹാ​ജി, എം.​വി. ജോ​ൺ, യൂ​നു​സ്​ വാ​ഫി, സി.​ഇ. ഹാ​രി​സ്​ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - LDF government ignored wayanad - E.T. Muhammed Basheer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.