മേപ്പാടി ടൗണിലെ സ്വകാര്യ കെട്ടിടത്തിന് മുകളിലെ ടാങ്കിൽ നിന്ന് കവിഞ്ഞൊഴുകി കുടിവെള്ളം പാഴാകുന്നു
മേപ്പാടി: ടൗണിലെ സ്വകാര്യ കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച ടാങ്ക് നിറഞ്ഞ് കവിഞ്ഞ് മാസങ്ങളായി കുടിവെള്ളം പാഴാകുന്നു. ഗ്രാമപഞ്ചായത്തിന്റെ കുടിവെള്ള വിതരണ പദ്ധതിയിൽ നിന്നാണ് സ്വകാര്യ കെട്ടിടത്തിന്റെ ടെറസിൽ സ്ഥാപിച്ച ടാങ്കിലേക്ക് പൈപ്പ് വഴി വെള്ളമെത്തുന്നത്.
എല്ല ദിവസവും ഉച്ച കഴിഞ്ഞ് രണ്ടിനും മൂന്നിനും ഇടയിലാണ് വെള്ളം തുറന്നുവിടുന്നത്. നിറഞ്ഞിരിക്കുന്ന ടാങ്കിലേക്കാണ് വെള്ളം വീഴുന്നത്. അപ്പോൾ മുതൽ വെള്ളം ലോക്ക് ചെയ്യുന്നത് വരെ മണിക്കൂറുകളോളം വെള്ളം പുറത്തേക്ക് ഒഴുകിപ്പോവുകയാണ്. ഇത് മാസങ്ങളായി തുടർന്നുവരുന്നു. ടെറസിലേക്ക് കയറാനുള്ള വഴിയിലെ ഗേറ്റ് താഴിട്ട് പൂട്ടിയിരിക്കുന്നതിനാൽ ടാങ്കിലേക്കുള്ള വാൽവ് പുറത്തുനിന്ന് ആർക്കും പൂട്ടാൻ കഴിയുകയുമില്ല. ജലക്ഷാമം മുന്നിൽക്കാണുന്ന മാസങ്ങളാണ് വരാനിരിക്കുന്നത്. പഞ്ചായത്തധികൃതരെ വിവരമറിയിച്ചിട്ടും വെള്ളം പാഴാകുന്നത് തടയാൻ നടപടിയില്ലെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.