Posted On
date_range Updated On
date_range കിണറ്റിൽ വീണ സ്ത്രീയെ അഗ്നിശമന സേന രക്ഷിച്ചു
കേണിച്ചിറ: കിണറ്റിൽ വീണ സ്ത്രീയെ അഗ്നിശമന സേന രക്ഷിച്ചു. അതിരാറ്റുകുന്ന് പുളിമ്പറമ്പിൽ രാധയെയാണ് (50) ബത്തേരിയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘം രക്ഷപ്പെടുത്തിയത്. 70 അടി താഴ്ചയുള്ള പഞ്ചായത്ത് കിണറ്റിൽ ഇന്നലെ രാവിലെ ആറരയോടെയാണ് രാധ വീണത്.
ഫയർമാൻ കെ. അഖിൽ കിണറ്റിൽ ഇറങ്ങിയാണ് ഇവരെ പുറത്തെത്തിച്ചത്. രാധയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല. ബത്തേരി സ്റ്റേഷൻ ഓഫിസർ എൻ.കെ. കുര്യൻ, അസി. സ്റ്റേഷൻ ഓഫിസർ പി.സി. ജയിംസ്, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ ഹമീദ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.