മീനങ്ങാടി: നിര്‍മാണ-അനുമതി ഘട്ടത്തില്‍ പരിസ്ഥിതി, മെഡിക്കല്‍ നിയമങ്ങള്‍ ലംഘിച്ച് ആരംഭിച്ച വിംസ് മെഡിക്കല്‍ കോളജ് കോടികള്‍ വിലകൊടുത്ത് വാങ്ങുകയല്ല പകരം പ്രത്യേക ഉത്തരവിലൂടെ സർക്കാർ ഏറ്റെടുക്കുകയാണ് വേണ്ടതെന്ന് കാരപ്പുഴ സംരക്ഷണ ജനകീയ സമിതി ആവശ്യപ്പെട്ടു. ഭൂപരിധി നിയമങ്ങളും തോട്ടഭൂമി സംരക്ഷണ നിയമങ്ങളും ലംഘിക്കാനും മെഡിക്കല്‍ കൗണ്‍സില്‍ നിയമങ്ങള്‍ മറികടക്കാനും അന്നത്തെ സർക്കാറിൽ സ്വാധീനം ഉപയോഗിച്ചതുപോലെ ഇത്തവണയും ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ് മാനേജ്മെൻറും സർക്കാറിലെ സ്വാർഥ താൽപര്യക്കാരും ചെയ്യുന്നത്.
സ്ഥാപനത്തിെൻറ ഉടമസ്ഥത മാറിയതുകൊണ്ട് നിയമലംഘനങ്ങള്‍ ഇല്ലാതാകില്ല. വിലക്ക് വാങ്ങലിനുപകരം നിയമപരമായി ഏറ്റെടുക്കുകയാണ് ജനാധിപത്യ ഉത്തരവാദിത്തം -കാരപ്പുഴ സംരക്ഷണ ജനകീയ സമിതി ചെയര്മാന് തോമസ് അമ്പലവയല്‍, കണ്‍വീനര്‍ ഡോ. പി.ജി. ഹരി എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 2010ല്‍, ജില്ലയില്‍ 300 കിടക്കകളോടെ ആശുപത്രി നടത്തിവരുകയാണെന്നും മെഡിക്കല്‍ കോളജായി ഉയര്‍ത്താന്‍ യോഗ്യമാണെന്നുമുള്ള സര്‍ട്ടിഫിക്കറ്റിെൻറ ബലത്തില്‍ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജിന് അനുമതി വാങ്ങിയെടുക്കുമ്പോള്‍ ഇവിടെ ഉടമകൾക്ക് ഒരു സെൻറ് ഭൂമിപോലും ഇല്ലായിരുന്നു.
തോട്ടഭൂമി എന്ന നിലയില്‍ ഭൂനിയമങ്ങളുടെ സംരക്ഷണത്തില്പെടുന്ന കോളേരി എസ്റ്റേറ്റിെൻറ അനധികൃത തരംമാറ്റവും കൈമാറ്റവും നടത്തി നിര്‍മാണം ആരംഭിക്കുന്നത് ഒരു വര്‍ഷത്തിനുശേഷമാണ്.
മെഡി ടൂറിസം മെഡിക്കല്‍ കോളജിനു പകരം ഗവ. മെഡിക്കല്കോളജും ശ്രീചിത്രയുടെ സൂപ്പർ സ്പെഷാലിറ്റി സെൻററിെൻറയും അനുമതിയും നിര്‍മാണവും വേഗത്തിലാക്കണമെന്ന് അന്ന് ജനകീയ സമിതി പഠനത്തിന് ഏകോപനം നടത്തിയ ഡോ. വി.എസ്. വിജയന്, ഡോ.എ. അച്യുതന്, അംഗങ്ങളായ ഡോ. സജീവന്, ഡോ. അമൃത്, ഡോ. അനില്‍ സക്കറിയ, സി.ആര്. നീലകണ്ഠന് എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, ഏഴുവര്‍ഷങ്ങള്‍ക്കുശേഷവും ഗവ. മെഡിക്കല്‍ കോളജിന് സ്ഥലമെടുപ്പുപോലും കഴിഞ്ഞിട്ടില്ല. സർക്കാർ ഇപ്പോൾ നിയോഗിച്ച വിദഗ്ധസമിതി അംഗങ്ങളുടെ വൈദഗ്ധ്യത്തെയും അധികാരത്തെയുംകുറിച്ച് ആശങ്ക ഉയര്‍ന്നിട്ടുണ്ട് - സമിതി പ്രസ്താവനയിൽ പറഞ്ഞു.
സ്വാഗതാർഹം; ഏറ്റെടുക്കൽ വേഗത്തിലാക്കണം -എസ്.വൈ.എസ്
കൽപറ്റ: സർക്കാർ മെഡിക്കൽ കോളജ് സ്വപ്നത്തിന് പ്രതീക്ഷ നൽകി മേപ്പാടിയിലെ ഡി.എം വിംസ് സർക്കാറിന് വിട്ടുനൽകാൻ സന്നദ്ധതയറിയിച്ച മാനേജ്മെൻറിെൻറ തീരുമാനം സ്വാഗതാർഹമെന്നും ഏറ്റെടുക്കൽ വേഗത്തിലാക്കാൻ സർക്കാർ തയാറാവണമെന്നും സുന്നി യുവജന സംഘം (എസ്.വൈ.എസ്) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. മെഡിക്കൽ കോളജെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ജില്ലയിലെ രാഷ്ട്രീയ കക്ഷികൾ ഒന്നിച്ച് അണിനിരക്കണമെന്നും ആവശ്യപ്പെട്ടു.
ജില്ല പ്രസിഡൻറ് ഇബ്രാഹീം ഫൈസി പേരാൽ അധ്യക്ഷത വഹിച്ചു. പി. സുബൈർ ഹാജി, ഇ.പി. മുഹമ്മദലി ഹാജി, കുഞ്ഞമ്മദ് കൈതക്കൽ, എടപ്പാറ കുഞ്ഞമ്മദ് ഹാജി, മുജീബ് ഫൈസി കമ്പളക്കാട്, കെ.സി.കെ. തങ്ങൾ, എം. അബ്ദുറഹ്മാൻ ഹാജി, സി. അബ്ദുൽ ഖാദിർ മടക്കിമല, സി.കെ. ശംസുദ്ദീൻ റഹ്മാനി, ടി.കെ. അബൂബക്കർ മൗലവി, എ.കെ. മുഹമ്മദ് ദാരിമി, ഉസ്മാൻ ദാരിമി പന്തിപ്പൊയിൽ, ഹാരിസ് ബാദുഷ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി കെ. മുഹമ്മദ്കുട്ടി ഹസനി സ്വാഗതവും കെ.എ. നാസർ മൗലവി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.