പുസ്തക ചലഞ്ചിന്​ തുടക്കം

കൽപറ്റ: ജില്ലയിൽ പുതുതായി ആരംഭിക്കുന്ന ഗ്രന്ഥശാലകളിലേക്ക് പുസ്തകങ്ങൾ സമാഹരിക്കുന്നതിന് ജില്ല ലൈബ്രറി കൗൺസിൽ നടത്തുന്ന 'പുസ്തക ചലഞ്ച്' കാമ്പയിൻ കെ.ബി.സി.ടി വായനശാല ആൻഡ്​ ക്ലബിലെ ഉദ്ഘാടനം സാഹിത്യകാരി കൃഷ്ണവേണി വൈത്തിരി നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എം. സുമേഷ്​ പുസ്തകങ്ങൾ ഏറ്റുവാങ്ങി. കെ.ബി.സി.ടി വായനശാല ജോ. സെക്രട്ടറി അൻവർ സാദിഖ് അധ്യക്ഷത വഹിച്ചു. സഫ്ത്തർ അലി, അനസ് ബിൻ കാലിദ്, കെ. റാഫി എന്നിവർ സംസാരിച്ചു. THUWDL14 കെ.ബി.സി.ടി വായനശാല പുസ്തക ചലഞ്ച്​ സാഹിത്യകാരി കൃഷ്ണവേണി വൈത്തിരി, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എം. സുമേഷിന്​​ പുസ്തകം കൈമാറി ഉദ്​ഘാടനം ചെയ്യുന്നു അറിയിപ്പുകൾ റേഷൻ കട സമയമാറ്റം കൽപറ്റ: ഇ-പോസ് മെഷീനുകളുടെ സെർവർ തകരാർ പരിഹരിക്കുന്നതിന്‍റെ ഭാഗമായി റേഷൻ കടകളുടെ പ്രവർത്തനസമയം മാറ്റി. ജില്ലയിലെ റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെ 8.30 മുതൽ 12.30 വരെയും ഉച്ച മൂന്നുമുതൽ 6.30 വരെയുമായിരിക്കുമെന്ന് ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു. ആടുവളർത്തൽ പരിശീലനം സുൽത്താൻ ബത്തേരി: മൃഗസംരക്ഷണ പരിശീലന കേന്ദ്രം ഫെബ്രുവരി ഒന്നു മുതൽ മൂന്നുവരെ 'ആധുനികവും ശാസ്ത്രീയവുമായ ആടുവളർത്തൽ' എന്ന വിഷയത്തിൽ ഓൺലൈൻ പരിശീലനം നൽകുന്നു. പങ്കെടുക്കുന്നവർ ജനുവരി 31ന് മുമ്പ് രജിസ്റ്റർ ചെയ്യണം. ഫോൺ: 04936 220399, 9447421002. അയ്യങ്കാളി സ്കോളർഷിപ്പ് കൽപറ്റ: സംസ്ഥാന പട്ടികവർഗ വികസന വകുപ്പ് നടപ്പാക്കുന്ന അയ്യങ്കാളി മെമ്മോറിയൽ ടാലന്‍റ്​ ആൻഡ്​​ സെർച്ച് സ്കീം സ്കോളർഷിപ്പിന് പട്ടികവർഗ വിദ്യാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. നാലാം ക്ലാസിൽ പഠിക്കുന്ന പട്ടിക വർഗ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. മാർച്ച് 12ന് ഉച്ച രണ്ടുമുതൽ നാലുവരെ നടക്കുന്ന മത്സര പരീക്ഷയിൽ നിന്ന് തെരഞ്ഞെടുക്കുന്ന വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. പത്താം തരം വരെ സ്​കോളർഷിപ്പ് നൽകും. വാർഷിക വരുമാനം 50,000 രൂപയിൽ കവിയരുത്. പ്രത്യേക ദുർബല ഗോത്രവർഗത്തിൽപ്പെട്ടവർക്ക് വരുമാനപരിധി ബാധകമല്ല. വാർഷിക വരുമാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വിലാസം എന്നിവ അടങ്ങിയ അപേക്ഷ സ്കൂൾ മേധാവിയുടെ സാക്ഷ്യപ്പെടുത്തൽ സഹിതം ഫെബ്രുവരി 21ന് മുമ്പ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസ് സുൽത്താൻ ബത്തേരി, ചീങ്ങേരി, നൂൽപ്പുഴ, പൂതാടി, പുൽപള്ളി എന്നിവിടങ്ങളിൽ എത്തിക്കണം. അപേക്ഷ ക്ഷണിച്ചു കൽപറ്റ: കേരള സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപറേഷൻ കളിമൺ ഉൽപന്ന നിർമാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള വ്യക്തികളിൽനിന്ന് വായ്പക്ക് അപേക്ഷ ക്ഷണിച്ചു. സംരംഭങ്ങൾ ആധുനികവത്​കരിക്കുന്നതിനും തുടങ്ങുന്നതിനുമായി രണ്ടുലക്ഷം രൂപ അനുവദിക്കും. ആറു​ ശതമാനം പലിശ നിരക്കിൽ 60 മാസകാലാവധിയിൽ തിരിച്ചടക്കണം. വായ്പാ നിബന്ധനകൾ, അപേക്ഷാ ഫോറം, എന്നിവ www.keralapottery.org വെബ് സൈറ്റിൽ. ഫോൺ: 0471 2727010, 9497690651,9946069136. അനെർട്ട് കാർഷിക പമ്പ് സബ്സിഡി കൽപറ്റ: കാർഷിക പമ്പുകൾക്ക് അനെർട്ട് സബ്സിഡി നൽകുന്നു. രജിസ്ട്രേഷൻ ജില്ല അനെർട്ട് ഓഫിസ് മുഖേന ജനുവരി 28 മുതൽ തുടങ്ങും. വൈദ്യുതേതര കാർഷിക പമ്പുകൾ സോളാർ പമ്പുകളാക്കി ഇന്ധന വില ലാഭിക്കാൻ കർഷകർക്ക് സാധിക്കും. ഇത്തരം പമ്പുകൾ സ്ഥാപിക്കുന്നതിന് കേന്ദ്ര സംസ്ഥാന സബ്സിഡി 60 ശതമാനം നൽകും. വൈദ്യുതേതര പമ്പുകൾ ഉപയോഗിക്കുന്ന കർഷകർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഫോൺ: 04936206216, 9188119412. വനിതാരത്‌ന പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു കൽപറ്റ: സർക്കാറിന്‍റെ വനിതാരത്‌ന പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. സാമൂഹികസേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിതകൾ, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസമേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിതകൾ എന്നിങ്ങനെ മേഖലകളിൽ അഞ്ചുവർഷമെങ്കിലും പ്രാവീണ്യം തെളിയിച്ചവർക്ക് അപേക്ഷിക്കാം. പുരസ്‌കാര ജേതാവിന് ഒരുലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവും നൽകും. വയനാട് ജില്ല വനിത ശിശുവികസന ഓഫിസിൽ ഫെബ്രുവരി 15 നകം അപേക്ഷ നൽകണം. wcd.kerala.gov.in വെബ്‌സൈറ്റിലും ശിശുവികസന ഓഫിസുകളിൽനിന്നും വിവരങ്ങൾ ലഭിക്കും. വനം വകുപ്പ് വിട്ടുകൊടുക്കൂന്ന 18.5 ഹെക്ടർ വനഭൂമി തോട്ടഭൂമി മുറിച്ച് വിൽപന അവസാനിപ്പിക്കണം കൽപറ്റ: തോട്ടഭൂമി മുറിച്ചുവിൽപനയും തൊഴിൽ നിഷേധവും അവസാനിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ട്രേഡ്​ യൂനിയൻ സെന്‍റർ ഓഫ്​ ഇന്ത്യ (ടി.യു.സി.ഐ) യൂനിയൻ വാഴക്കാല എസ്​റ്റേറ്റ്​ യൂനിറ്റ് കമ്മിറ്റി രൂപവത്​കരണ യോഗം ആവശ്യപ്പെട്ടു. ബോണസ്​ കുടിശ്ശിക ലഭ്യമാക്കുന്നതിനും പി.എഫ് കുടിശ്ശിക അടപ്പിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വാഴക്കാല എസ്റ്റേറ്റ് എന്ന വയനാട് എസ്റ്റേറ്റിലെ എ.ഐ.ടി.യു.സി, ഐ.എൻ.ടി.യു,സി., പി.എൽ,സി എന്നീ യൂനിയനുകളിൽ നിന്ന്​ രാജിവെച്ചവരാണ്​ ടി.യു.സി.ഐ യൂനിറ്റ്​ രൂപവത്​കരിച്ചത്​. യോഗം സംസ്​ഥാന പ്രസിഡന്‍റ്​ സാം പി. മാത്യു ഉദ്ഘാടനം ചെയ്തു. തങ്കമ്മു അധ്യക്ഷത വഹിച്ചു. ആർ. ബാലസുബ്രമണ്യൻ, സുശീല, പളനിയമ്മ, രാധാമണി, മുരുകൻ, ആർ. രമ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: എ.കെ. കൃഷ്ണൻകുട്ടി (പ്രസി.), എം. ശ്രീജ (വൈസ് ​പ്രസി.), എം. ചുരുളി (സെക്ര.) സി. ഈശ്വരി (ജോ. സെക്ര.) കെ. മുരുകൻ (ട്രഷ.). ATTN: WDL3 ഫയലിലെ ലീഡ്​ വാർത്തയുടെ ഫോട്ടോ..... THUWDL15:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.